ഇസ്ലാം-വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ:സമീപകാല വീക്ഷണം
ഇസ്ലാം വൈവിധ്യമാർന്ന ആശയസംഹിതകളാൽ എക്കാലവും വർണ്ണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവ പേരിലും പെരുപ്പത്തിലും വ്യത്യസ്തങ്ങളാണെങ്കിലും ചെന്നെത്തുന്നത് ഒരേ ആശയപ്രതലങ്ങളിലേക്കാണ്,ഇസ്ലാം സംഘട്ടനങ്ങളുടെ മതം!
അവയിൽ അതിപ്രധാനപ്പെട്ട പരികല്പനയാണ് ഇസ്ലാമോഫോബിയ. ഒരു കുടകീഴിലെന്ന പോലെ ഈ ആശയത്തിന് കീഴിലായി മറ്റൊരുപാട് ഇസ്ലാം-വിരുദ്ധ (anti-islamic) തത്വങ്ങളും ആശയങ്ങളും ഉടലെടുക്കുന്നുണ്ട്.നാനാതരം ജിഹാദുകൾ,ദേശവിരുദ്ധത,ബലാൽകാരം.. എന്നിങ്ങനെ നീളുന്നു. രൂക്ഷമായികൊണ്ടിരിക്കുന്ന ഇസ്രായേൽ-ഫലസ്തീൻ വംശഹത്യയിൽ പോലും ആന്റിസെമിറ്റിസം (antisemitism) അഥവാ ജൂതവിരുദ്ധത പോലെയുള്ള സിദ്ധാന്തങ്ങൾ ഇസ്ലാമിന് മേൽ കെട്ടിവെക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.ഇത് ഇസ്ലാമിന്റെ മേൽ ആവിർഭവിക്കുന്ന മുൻവിധികളുടെ അടിസ്ഥാനത്തിലാണ്.ഇസ്ലാമിക് സ്റ്റീരിയൊടൈപ്പുകൾ സൃഷ്ടിക്കുന്നതിൽ ഓറിയന്റലിസം എന്ന ആശയം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്നും ലോകം ആ പ്രതിച്ഛായയിലൂടെ ഇസ്ലാമിനെ നോക്കിക്കാണുന്നത് ആണ് ഇത്തരം ഇസ്ലാം-വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ ഉടലെടുക്കുന്നതിന്റെ കാരണം.
ഓറിയന്റലിസം
സാംസ്ക്കാരിക-രാഷ്ട്രീയ വിമർശനവുമായി അടുത്തിടപഴകിയവർക്ക് സുപരിചിതമായ പരികല്പനയാണ് ഓറിയന്റലിസം. പാരസ്ത്യരെ വിശേഷിപ്പിക്കാനും അവരുടെ സാംസ്ക്കാരിക- വൈജ്ഞാനിക ഇടങ്ങളെ അപരവത്കരിക്കുവാനും സ്വന്തം അക്രമങ്ങൾക്ക് സാധൂകരണം ചമക്കുവാനുമുള്ള പാശ്ചാത്തരുടെ പ്രത്യയശാസ്ത്രമാണ് ഓറിയന്റലിസം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഫലസ്തീൻ-അമേരിക്കൻ എഴുത്തുകാരൻ അഡ്വെർഡ് സൈദ്ന്റെ 1948 പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് "ഓറിയന്റലിസം". മിഡിൽ ഈസ്റ്റിന്റെ അന്യവൽക്കരണം ഇപ്പോഴും ഒരു സാംസ്ക്കാരിക പ്രശ്നമായതിനാൽ തന്നെ ഓറിയന്റലിസം എന്ന ഗ്രന്ഥം ഇന്നും പ്രസക്തമാണ്. ഓറിയന്റ് (പൗരസ്ത്യർ),ഓക്സിഡന്റ് (പാശ്ചാത്യർ) എന്നിങ്ങനെയുള്ള വിഭജനം സാംസ്ക്കാരിക ഇടങ്ങളിൽ നിന്നും മാറി മറ്റുപല സംജ്ഞയിലേക്കും വ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്ന് ഒഴുകി ലോകത്തിന്റെ പല ദിക്കുകളിലേക്കും പരന്നൊഴുകുന്ന വിദ്യകൾ പോലെ,അറബ്-ഇസ്ലാം അപരവത്കരണ ആശയങ്ങൾ ഉറവപൊട്ടിയത് പാശ്ചാത്യൻ നാടുകളിൽ നിന്നും തന്നെയായിരുന്നു.എന്നാൽ ഓറിയന്റലിസം ഇസ്ലാമോഫോബിയയിലക്ക് ലക്ഷ്യം വെക്കുന്നില്ല കാരണം രണ്ട് പ്രത്യയശാസ്ത്രങ്ങളും വർഷങ്ങളുടെ വൈജാത്യത്തിലാണ് പിറവികൊണ്ടത്. എങ്കിലും 1900കളിൽ ഉത്ഭവിച്ച ഓറിയന്റലിസം ഇന്നത്തെ പല ആശയസംഹിതയുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.
ഇസ്ലാമോഫോബിയയും ഇന്ത്യൻ രാഷ്ട്രീയവും
രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബി.ജെ.പി സർക്കാർ പാകുന്ന പുതിയ വിദ്വേഷത്തിന്റെ വിത്താണ് ഇസ്ലാമോഫോബിയ. അതിനു ചുക്കാൻ പിടിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമവും നിലവിൽ വരുന്നു. യഥാർത്ഥത്തിൽ പൗരത്വ ഭേദഗതി നിയമം അഥവാ സി.എ.എ (Citizenship Amendment Act) ഇസ്ലാമോഫോബിയയെ നിയമവിധേയമാക്കാൻ മാത്രമേ സഹായിക്കൂ. അതിനു ഉദാഹരണമാണ്,ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചെന്ന പേരിൽ, ഹാജി ഹമീദ് ഹസ്സൻ എന്ന വൃദ്ധനെയും കുടുംബത്തെയും വീട്ടിൽ കയറി അതിക്രൂരമായി യു.പി പോലീസ് മർദ്ദിക്കുകയുണ്ടായി. രാജ്യത്തിന്റെയും പൗരന്മാരുടെയും നന്മയും ക്ഷേമവും കാംക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ ജനാധിപത്യ രാജ്യം ചോദ്യം ചെയ്യുമ്പോൾ അതിനെതിരെ ഭരണകൂടം നിഷ്ഠൂരമായി ആക്രമിക്കുന്നത്, ഒരുപക്ഷെ മാനുഷികതയുടെ നിഗൂഢമായ പ്രതിബിംബമാകാം!
"മുസ്‌ൽ മാനോ കാ ഏക് സ്ഥാൻ, പാകിസ്ഥാൻ യാ കബ്രിസ്ഥാൻ" (മുസ്ലിമിന് രണ്ട് സ്ഥലമേ ഉള്ളൂ, പാകിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ) പൗരത്വ പ്രതിഷേധക്കെതിരെ ഫാസിസ്റ്റ് ഭരണകൂട പട്ടാളം വിളിച്ച മുദ്രാവാക്യമാണിത്. ഈ സാഹചര്യത്തിൽ മതപീഡനം മൂലം അഭയം നൽകേണ്ട ആദ്യ വിഭാഗം തീർച്ചയായും ഭാരതീയ മുസ്ലിം ജനതയാണ്. പൗരത്വ ഭേദഗതി നിയമം ഉൾക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ തന്നെ,ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ അജണ്ട സുവ്യക്തമാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ.എന്നാൽ അഭയാർത്ഥി പരിപാലിന നീക്കമാണ് യഥാർത്ഥ അജണ്ട എങ്കിൽ ഇന്ത്യ,ലോക അഭയാർത്ഥി സംഘടനയായ റെഫ്യുജീ കൺവെൻഷനിൽ (refugee convention) ഈ നിയമം സമർപ്പിച്ചിട്ടില്ല.അതിനാൽ ലക്ഷ്യം മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യുക വഴി പുതിയ ഹിന്ദു രാഷ്ട്രമായി ഇന്ത്യ വാർത്തെടുത്ത്,അഖണ്ഡ ഭാരതം സൃഷ്ടിക്കുക എന്നതാണ്.അഖണ്ഡഭാരതം എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് രാമരാജ്യത്തിലേക്കുള്ള ആദ്യപടിയാണെന്നും എം. പി മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ ദിവസങ്ങളിൽ പറയുകയുണ്ടായി.
രാജ്യത്തിന്റെ വൈവിദ്യമാർന്ന ആത്മാവിനെ തകർക്കുവാനുള്ള ബി.ജെ.പി സർക്കാരിന്റെ വർഗീയ ഫാസിസം ആണ് പൗരത്വ ഭേദഗതിയുടെ പേരിൽ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് ഇതിനോടകം വ്യക്തമാണ്.
1990 ൽ എൻ എസ് മാധവൻ എഴുതിയ “മുംബൈ” എന്ന കഥയിൽ നിന്നുള്ള ഈ വരികൾ ഇപ്പോൾ ഏറെ പ്രസക്തമാവുകയാണ്:
“1970ല്‍ നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ ?
''മേഡം ഞാനന്ന് ജനിച്ചിട്ടില്ല ''
''എഴുപത്തിയൊന്നില്‍ '' ?
''അക്കൊല്ലമാണ് ഞാന്‍ ജനിച്ചത് ''
''അപ്പോള്‍ എഴുപതില്‍ നിങ്ങൾ
ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല
എന്നു സമ്മതിക്കുന്നു. അല്ലേ ? ''
''ഇത് നല്ല പൊല്ലാപ്പ്,
മാഡം, ഞാനന്ന് ജനിച്ചിട്ടില്ല. ''
''ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം
തുടങ്ങുന്നതിനുമുമ്പ് നിങ്ങള്‍
ഇന്ത്യയില്‍ഉണ്ടായിരുന്നില്ല എന്നു
ഞാന്‍ രേഖപ്പെടുത്തട്ടെ ?"
''എത്ര തവണയായി ഞാന്‍ പറയുന്നു
ഞാനന്ന് ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല......''
"ചോദ്യങ്ങള്‍ക്ക് 'ഉവ്വ് ' അല്ലെങ്കില്‍ 'ഇല്ല' എന്നു മാത്രം ഉത്തരം പറഞ്ഞാല്‍ മതി.
''പറയൂ, ബംഗ്ലാദേശില്‍ നിന്നുള്ള
നുഴഞ്ഞുകയറ്റത്തിനു മുമ്പ്,
അതായത് എഴുപതിനും അതിനു മുമ്പും നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ ?
''ഇല്ല'' അസീസ് മുറുമുറുത്തു
'നുഴഞ്ഞുകയറ്റകാലത്ത് ?
എഴുപത്തിയൊന്നിനു ശേഷം ?''
''ഉവ്വ്"
കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം അസീസ് ആശ കെെവിടാതെ
ചോദിച്ചു-
''എന്റെ റേഷന്‍ കാര്‍ഡ് '' ?
പ്രമീള പുഞ്ചിരിച്ചു
''എന്റെ റിപ്പോര്‍ട്ട് മുഴുവനായി.
ഞാനത് നാളെത്തന്നെ അയക്കും ''
''ഞാന്‍ നുഴഞ്ഞു കയറ്റക്കാരനാണെന്നാണോ
നിങ്ങള്‍ പറഞ്ഞുവരുന്നത് '' ?
''അതു നിങ്ങള്‍ തന്നെ പറഞ്ഞ കാര്യമല്ലേ ?"
''ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?''
പ്രമീള എഴുന്നേറ്റുനിന്നു.
"ഞാനെന്റെ പേരു പറയും, അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീളാ ഗോഖലേ, മഹാരാഷ്ട്ര, ഹിന്ദു, ചിത്പവന്‍ ബ്രാഹ്മണ. മനസ്സിലായോ?
(മുംബൈ- എൻ. എസ്. മാധവൻ)
Reference:
Thelicham magazine
The telegraph
Jstore('from orientalism to islmaphobia' Damir Skenderovic and Christina Späti)
The hindu(other news channels)
Asniya
Elite she campus

0 Comments