LGBTQ+
ഇസ്ലാം എങ്ങനെ കാണുന്നു?
അത്യാധുനിക ലോകത്ത് LQBTQIA+ ആക്ടിവിസ്റ്റുകൾ നിരന്തരം വർദ്ധിച്ചു വരികയാണ്. ആദ്യകാലങ്ങളിൽ സജീവമായി നിന്ന രാജ്യങ്ങളിൽ പോലും അതിന്റെ അപകടം അനുഭവിച്ചറിഞ്ഞു നിരോധന നിയമങ്ങളിലേക്ക് നീങ്ങുമ്പോൾ അതിൻറെ അപകടം മനസ്സിലാക്കാതെ കൂടുതൽ അതിനെ കുറിച്ച് പഠിക്കാത്ത സമൂഹങ്ങൾ ഇന്ത്യയിലടക്കമെന്നല്ല കേരളത്തിൽ പോലും homosexuality യെ അനുകൂലിച്ചും അതിന് വേണ്ടിയുള്ള അവകാശങ്ങൾക്കും ധൃതി കൂട്ടുകയാണ്.
ഈ അടിസ്ഥാനത്തിൽ സ്വവർഗ ലൈംഗികത എന്ന ഒരു വേറിട്ട സംഭവത്തെ കുറിച്ചും അതിന്റെ അപകട സാധ്യതകളെയും നാം കൂടുതൽ അറിയേണ്ടതുണ്ട്. പരിശുദ്ധ ഇസ്ലാം കൃത്യമായി മനുഷ്യന്റെ സെക്സിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആൺ പെൺ എന്നീ രണ്ട് അവസ്ഥയെ ഉള്ളൂ എന്ന് വ്യക്തമായി പറയുന്നുണ്ട്. ഉദയലിംഗക്കാർ എന്ന മൂന്നാമത്തെ വിഭാഗം അവരുടെ ഐഡന്റിറ്റി എങ്ങനെ തീരുമാനിക്കാം എന്നും ഇസ്ലാമിൽ പറയുന്നുണ്ട്. Sex ഉം ജെൻഡറും ആദ്യകാലങ്ങളിൽ ഒരേ അർഥത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.
പതിനാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെങ്കിലും ലൈംഗികതയും ലിംഗഭേദവും പരസ്പരം മാറിമാറി ഉപയോഗിച്ചിരുന്നുവെങ്കിലും 1900-കളുടെ അവസാനത്തോടെ ഈ ഉപയോഗം സാധാരണമായിരുന്നില്ല. സെക്സോളജിസ്റ്റ് ജോൺ മണി 1955-ൽ ബയോളജിക്കൽ സെക്‌സും ലിംഗ സ്വത്വവും തമ്മിലുള്ള വേർതിരിവ് എന്ന ആശയത്തിന് തുടക്കമിട്ടു.
സെക്സ് എന്നത് ലിംഗവും ജെൻഡർ എന്നത് ലിംഗത്വവും sexuality എന്നാൽ ലൈംഗികത എന്ന അർത്ഥങ്ങളിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.ലോകത്ത് ആണ് പെൺ എന്നീ വ്യത്യസ്ത സ്വഭാവമുള്ള ഒരു കൂട്ടം ജീവികളും ഒരേ കൂട്ടത്തിൽ തന്നെ ആൺ, പെൺ സ്വഭാവമുള്ള ജീവികളുമാണുള്ളത്. അതിൽ തന്നെ 99% ജീവികളും ആദ്യം പറഞ്ഞ ആൺ പെൺ വ്യത്യസ്ത ഗ്രുപ്പിൽ ആയ അവസ്ഥയിൽ ഉള്ളവയാണ്. അതിൽ മനുഷ്യൻ ഉൾപ്പെടുന്നു. ഇനി എങ്ങനെയാണ് മനുഷ്യൻ ആൺ, പെൺ ആകുന്നതെന്ന് നോക്കുമ്പോൾ അതിന്റെ വഴി ഒരു മനുഷ്യന്റെ ശരീരത്തിൽ മൂന്നരക്കോടി കോശങ്ങളാണ് ഉള്ളത്. ആ കോശങ്ങൾക്കകത്താണ് ക്രോമസോമുകൾ, ക്രോമസോമുകളുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് മനുഷ്യൻ ഒന്നുങ്കിൽ ആണാകുന്നത് അല്ലെങ്കിൽ പെണ്ണാകുന്നത്. ക്രോമസോമുകളുടെ വ്യതിയാനം ലൈംഗിക കോശങ്ങൾ അനുസരിച്ചാണ്.ആണിന്റെ ലൈംഗിക കോശം ബീജവും സ്ത്രീയുടെ ലൈംഗികകോശം അണ്ഡവും ആണ്. ഒരു കോശത്തിനകത്ത് 44 ക്രോമസോമുകളാണ് ഉണ്ടാവുക. പക്ഷേ ലൈംഗികകോശത്തിൽ അതിന്റെ പകുതിയെ ഉണ്ടാവുകയുള്ളൂ. സ്വാഭാവികമായി 28 ദിവസം കൂടുന്ന ഒരു പെണ്ണിന്റെ ആർത്തവ ചക്രത്തിനിടയിൽ ഒരൊറ്റ തവണയാണ് ഒരു പെണ്ണിന് അണ്ഡോല്പാദനം നടക്കുക. അതിൽ 22 സൊമാറ്റിക് ക്രോമസോമും ഒരു എക്സ് ക്രോമസോമും ആണ് ഉണ്ടാവുക. ആണിന്റേത് ഒരുതവണ ശുക്ലസ്രവം നടത്തുമ്പോൾ തന്നെ ദശലക്ഷക്കണക്കിന് ബീജ കോശങ്ങൾ ഉണ്ടാവും. ആ ബീജ കോശങ്ങൾക്ക് രണ്ട് സ്വഭാവമാണ് ഉണ്ടാവുക. ചിലതിന്റെ കൂടെ 22 സൊമാറ്റിക് ക്രോമസോമും ഒരു x ക്രോമസോമും ചിലതിന്റെ കൂടെ 22 സൊമാറ്റിക് ക്രോമസോമും ഒരു y ക്രോമസോമും ആണുണ്ടാവുക .ഇനി ആണും പെണ്ണും ബന്ധപ്പെടുന്നതിനിടയിൽ സ്ത്രീ അണ്ഡോല്പാദനം നടത്തി,അതിന്റെ കൂടെ പുരുഷന്റെ ബീജം ആണാകാനും പെണ്ണാകാനും സാധ്യത ഉണ്ട്. ഒന്നുങ്കിൽ പെണ്ണിന്റെ 22+x കൂടെ ആണിന്റെ 22+x ചേരുക അപ്പോഴുള്ള സാധ്യത 44 +X+X= ( girl ) ഇനി ആ പെണ്ണിന്റെ 22+X കൂടെ ആണിന്റെ 22+Y ആണെങ്കിൽ =44+ പെണ്ണിന്റെ X+പുരുഷന്റെ Y = (boy ) പുരുഷന്റെ ബീജ കോശമാണ് ജനിക്കാൻ പോകുന്നത് ആണാണോ പെണ്ണാണോ എന്ന ലിംഗനിർണയം നടത്തുന്നത്. ഇതല്ലാതെ മറ്റൊരു സാധ്യതയില്ല എന്നതാണ്. അത് പരിശുദ്ധ ഖുർആനിൽ കൃത്യമായി പറയുണ്ട്. ഇനി പരസ്പര ക്രോമസോമുകൾ ചേരുമ്പോൾ വൈകല്യങ്ങൾ സംഭവിക്കാം ആ വൈകല്യങ്ങൾ മൂന്നു തരത്തിലുണ്ട്.അതിൽ
47XXYMale Intersex
46+XX Female Intersex
46+XY-complex Intersex
Random Hunsa Mushkil.
അത് ഈ രൂപത്തിലാണ് വരുന്നത്. ഇതിന് (ഹുൻസ ) എന്ന് പറയും അതായത് ഉഭയലിംഗക്കാർ. അതിൽ തന്നെ അവരുടെ ഐഡന്റിറ്റി എങ്ങനെ തീരുമാനിക്കാം എന്നും ഇസ്ലാമിൽ പറയുന്നുണ്ട്. രണ്ട് ലിംഗം ഉള്ള വ്യക്തിയാണെങ്കിൽ ആദ്യം വിസർജനം നടത്തുന്ന അവയവത്തിന്റെ അടിസ്ഥാനത്തിലും, അല്ലെങ്കിൽ അതിൽ ഏതാണോ ഉപയോഗമുള്ള ലിംഗം അതിന്റെ അടിസ്ഥാനത്തിലും , ഇനി വലുതാകുമ്പോൾ ആർത്തവം വരുന്നുണ്ടെങ്കിൽ അതിന് മുൻതൂക്കം കൊടുത്ത് സ്ത്രീയെന്ന ഐഡന്റിറ്റിയും കൊടുക്കും. അങ്ങനെയെല്ലാം കൃത്യമായി പറഞ്ഞിട്ടും SEX AND GENDER രണ്ടിനും വ്യത്യസ്ത അർത്ഥങ്ങൾ നൽകി, അതിലെ ജെൻഡർ എനിക്ക് തോന്നുന്നത് ഏതാണോ ആ രീതിയിൽ നടക്കാം എന്നും പറഞ്ഞു അതിനുവേണ്ടി സമരങ്ങൾ വരെ നടത്തുന്ന സമൂഹമാണ് ഇന്ന് നിലവിലുള്ളത്. മനസ്സിനനുസരിച്ച് ശരീരം മാറ്റുന്നതാണോ, ശരീരത്തിനനുസരിച്ച് മനസ്സ് മാറ്റുന്നതാണോ എളുപ്പവഴി എന്നുള്ളത് കേവല യുക്തികൊണ്ട് ചിന്തിച്ചാൽ തന്നെ മനസ്സിലാകും. ഇസ്ലാം തോന്നുന്നതെല്ലാം ചെയ്യലിനെ കൃത്യമായി വിലക്കിയിട്ടുണ്ട്. ഓരോ രീതിയിൽ ചികിത്സ കൊടുക്കേണ്ട സമയത്ത് അതിനെ പഠിക്കുന്ന ശാഖകളെ പോലും ഇന്ന് ശാസ്ത്രം വിലക്കുന്നു എന്നുള്ളതും ഖേദകരം.
LQBTQIA+എന്നാൽ എന്താണെന്ന് നോക്കുമ്പോൾ അത് വ്യത്യസ്ത അവസ്ഥകളാണ്.
L = Lesbian = സ്ത്രീ > <സ്ത്രീ
G = Gay = പുരുഷൻ > ( പുരുഷൻ
B = Bi = രണ്ട് ലിംഗക്കാരോടും
T = Transgenders = അപരലിംഗക്കാർ Q = Queer = സാമ്പ്രദായിക ലൈംഗികതയെ ചോദ്യം ചെയ്യുന്ന ആരും .
+ = എത്രയും വിഭാഗങ്ങൾ കൂട്ടി ച്ചേർക്കപ്പെടാവുന്നതാണെന്ന ചിഹ്നം.
LGBTQIA+ ഇതിൽ Lesbian,gay, bisexual, എന്നതിന് ശേഷമുള്ള transgender എന്നത് sexual ഓറിയന്റേഷൻ മായി ബന്ധപ്പെട്ട ഒരു വിഷയമേയല്ല. അത് മനസ്സിൽ എന്തു തോന്നുന്നു അത് ജെൻഡർ ഐഡന്റിറ്റി ആയി കണക്കാക്കപ്പെടുന്നതാണ്. Intersex എന്നതും വേറെ അവസ്ഥയാണ് രണ്ട് ലിംഗത്തോടെ ജനിക്കുന്ന അവസ്ഥയാണത്.A എന്നത് Asexual ഒരുതരത്തിലും ആരോടും ലൈംഗികത തോന്നാത്തത്. ഇങ്ങനെ വ്യത്യസ്ത അവസ്ഥകളും രീതികളും ആണ് ഇവയെല്ലാം. ഇതിനെല്ലാം ഒരു കുടക്കീഴിൽ ചേർത്ത് രാഷ്ട്രീയപരമായി വസ്തുതകളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ചികിത്സ രീതികൾ ആണല്ലോ ഓരോന്നിനും ഉള്ളത്, ആ രീതിയിലുള്ള പഠനങ്ങൾ പോലും ഇന്ന് ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. കൃത്യമായ അജണ്ടകളോടെയാണ് ഇതെല്ലാം ജനങ്ങൾക്ക് മുമ്പിൽ പ്രകടിപ്പിക്കുന്നത്. ഇവിടെ ഇസ്ലാം ഓരോ അവസ്ഥയേയും വ്യത്യസ്ത രീതിയിൽ തന്നെയാണ് കണക്കാക്കപ്പെടുന്നത്. ആദ്യത്തെ മൂന്നെണ്ണം LGB എന്നത് homos sexuality ( സ്വവർഗരതി)എന്നത്തിലാണ് ഉൾപെടുത്തിട്ടുള്ളത്. അത് തീർച്ചയായും തെറ്റാണ് എന്ന് പറയുന്നുണ്ട്.എന്നാൽ അത് പ്രവർത്തനത്തിൽ കൊണ്ടുവരുമ്പോഴാണ് ഇസ്ലാം അതിനെ എതിർക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പലതും തോന്നിയേക്കാം എന്നാൽ ആ തെറ്റ് ചെയ്യാതിരിക്കുന്നടിത്താണ് മനുഷ്യൻ ആവുന്നത്. മനസിന്റെ രീതി അനുസരിച്ചു ശരീരം മാറ്റുക എന്ന പ്രക്രിയ ചെയ്ത പലരും പഴയതിലേക്ക് തന്നെ മടങ്ങി പോകണമെന്ന ആഗ്രഹത്താൽ പിന്നീട് വന്നിട്ടുണ്ട്.അത് വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുമുണ്ട്.അതും ആ രീതിയിൽ അപകടമാണ് എന്ന് കാണിക്കുന്നു. മനസ്സ് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നുള്ള വസ്തുത പോലും ഇവിടെ സമൂഹം മനസ്സിലാക്കുന്നില്ല. ഇസ്ലാം അത് കൃത്യമായി തന്നെ വിലക്കിയത് അതുകൊണ്ടുമാണ്.
ഹുൻസകൾക്കും വ്യത്യസ്ഥ പരിഹാരങ്ങൾ ഇസ്ലാം കാണുന്നുണ്ട്. അവർക്കുള്ള അനന്തര അവകാശം വരെ പറയുന്നുണ്ട്. Homosexuality
1973, വരെ ഒരു മാനസികരോഗമായി കണക്കാക്കപ്പെട്ടിരുന്നു. APA American psychiatrist Association അവരുടെ മാനസിക രോഗ ങ്ങൾ പറയുന്ന DSM ൽ അത് പറഞ്ഞിരുന്നു. പിന്നീട് മെഡിക്കൽ ടെസ്റ്റ് നടത്താതെ വെറും വോട്ടിങ്ങിലൂടെ അതിനെ എടുത്തു കളയുകയായിരുന്നു. മാനസിക രോഗം കൊണ്ടും സന്താനോല്പാദനം ഇല്ലാത്തത് കൊണ്ടും മറ്റൊരുപാട് നെഗറ്റീവുകൾ ഉള്ളതുകൊണ്ടും പല രാജ്യങ്ങളും ഇതിനെ നിരോധിച്ചിരിക്കുന്നു. സ്വവർഗരതി അത്രയും അപകടമാണ്.
*Reference*
LGBTQ ആക്ടിവിസം ഫാസിസം ശാസ്ത്രത്തോടും.(parishkaari)
2 ജൻഡർ തിയറി (saheedali wafy)
Shahala Sherin
Elite she campus

0 Comments