ഇസ്ല‌ാമിക വിശ്വാസ പ്രമാണങ്ങളുടെ കർമാനുഷ്ഠാനങ്ങളുടെയും വിധിവിലക്കുകളുടെയും അടിസ്ഥാന ശ്രോതസ്സാണ് വിശുദ്ധ ഖുർആൻ. ജഗനിയന്താവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ)ക്ക് ജിബ്രീൽ എന്ന മാലാഖ മുഖേനയായിരുന്നു ഖുർആൻ അവതരിപ്പിച്ചത്.  പരിശുദ്ധ ഖുർആനിലെ 51-ാം അധ്യായമാണ് അദ്ദാരിയാത്ത്. 

 'ദാരിയാത്' എന്നാൽ പൊടി പറത്തുന്ന കാറ്റ് എന്നാണ് അർത്ഥം الكهف :-

45).താരകങ്ങൾ ,മലക്കുകൾ

എന്നിങ്ങനെയും അർത്ഥം പറഞ്ഞു കാണുന്നുണ്ട്.

പ്രവാചൻ (സ്വ) യുടെ പ്രബോധനത്തിനു നേരെ നിഷേധവും പരിഹാസവും അപവാദ പ്രചാരണങ്ങളും ഏറെ ശക്തിപ്പെടുകയും എന്നാൽ അക്രമണമർദ്ദനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതുമായ കാലയളവിലാണ് ഈ അധ്യായം അവതരിച്ചതെന്ന് ഉള്ളടക്കത്തിൽ നിന്നും

 പ്രതിപാദന ശൈലിയിൽ നിന്നും മനസ്സിലാകുന്നു.


ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യജീവിതത്തിൻ്റെ പരിണതിയെയും പര്യവസാനത്തെയും കുറിച്ച് ആളുകൾ ഭിന്ന വിരുദ്ധമായ വിശ്വാസപ്രമാണങ്ങൾ വച്ച് പുലർത്തുന്നുണ്ട് .  എന്നാൽ അവയിലൊരു പ്രമാണവും ജ്ഞാനത്തിലധിഷ്‌ഠിതമല്ലെന്നും

 ഓരോരുത്തരും കേവലനിഗമനങ്ങൾ കരുപിടിപ്പിച്ച് സ്വന്തം നിലയ്ക്ക് അവയെ വിശ്വാസപ്രമാണങ്ങളായി കൈകൊണ്ടിരിക്കുകയാണെന്നും ,ചിലർ മരണാനന്തരം ജീവിതമില്ലെന്നു കരുതുകയും ,മറ്റുചിലരാകട്ടെ പാരത്രിക രക്ഷാ ശിക്ഷകളെ സമ്മതിക്കുന്നുവെങ്കിലും കർമ്മഫലത്തിൽ നിന്ന് മുക്തരാകുന്നതിന് പലവക താങ്ങുകളും തണലുകളും നിർദ്ദേശിക്കുന്നു.ഇത്തരം വിഷയങ്ങളിൽ ശരിയായി വീക്ഷണം കണ്ടെത്തുന്നതിന് ഒരേയൊരു മാർഗമേയുള്ളൂ, പരലോകത്തെ സംബന്ധിച്ച് അല്ലാഹു അവന്റെ പ്രവാചകൻ(സ്വ) മുഖേന നൽകിയ സന്ദേശങ്ങളെ  ഗൗരവപൂർവ്വം ചിന്തിക്കുക, ആകാശഭൂമികളുടെ സംവിധാനത്തെയും സ്വന്തം അസ്ഥിത്വത്തെയും കണ്ണു തുറന്നു നോക്കിക്കൊണ്ട് പ്രവാചകന്‍(സ്വ) നൽകുന്ന അറിവുകളെ സാധൂകരിക്കുന്ന തെളിവുകൾ അവയിൽ എങ്ങും നിറഞ്ഞു കിടക്കുന്നില്ലേ എന്ന് പരിശോധിക്കുക.ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി മഴ,കാറ്റ് , ഭൂമി തുടങ്ങിയവയുടെ ഘടനയും , അതിലെ മനുഷ്യൻ , ആകാശം തുടങ്ങിയ സൃഷ്ടികൾ ,അങ്ങനെ എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചിട്ടുള്ളത് തുടങ്ങിയ സംഗതികളെ പരലോകമുണ്ടെന്നുള്ളതിന്റെ തെളിവുകൾ ആയി അല്ലാഹു മനുഷ്യരാശിക്ക് ഈ സൂറത്തിലൂടെ തുറന്നു കാണിച്ചു തരുന്നുണ്ട്.അത്തരം ഒരു തെളിവെടുത്തു നമുക്ക് പരിശോധിക്കാം. സൂറ: അ അദ്ദാരിയാത്തിലെ 47:-ആം  വചനത്തിലൂടെ അല്ലാഹു പറയുന്നു:


وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

{ആകാശത്തെ നാം സൃഷ്ടിച്ചിട്ടുള്ളത് നമ്മുടെ ബലത്താൽ ആകുന്നു, നമുക്ക് അതിന് കഴിവുണ്ട്}

ഇവിടെ അല്ലാഹുവിന്റെ ഏകത്വത്തിലേക്കാണ് സൂചന. അല്ലാഹു ആകാശത്തെ അഥവാ പ്രപഞ്ചത്തെ വിശാലമാക്കിയിരിക്കുന്നു എന്ന് അനുമാനിക്കാം.

അതിരുകൾ ഇല്ലാത്ത ഈ വിശാലമായ പ്രപഞ്ചം പുരാതന കാലം മുതൽക്കേ മനുഷ്യന്റെ ചോദ്യങ്ങളുടെയും ജിജ്ഞാസയുടെയും കേന്ദ്രമായിരുന്നു.അവയെ സംബന്ധിച്ച ചോദ്യങ്ങൾ പലതും മനുഷ്യന് പ്രയാസമേറിയതായിരുന്നു.

എങ്ങനെയാണ് പ്രപഞ്ചം രൂപപ്പെട്ടത്? പ്രപഞ്ചത്തിന്റെ പ്രായം എത്ര?പുതുതായി ഉണ്ടായതാണോ അതോ പണ്ടേ ഉള്ളതാണോ?


ഇതിന് ലളിതവും വ്യക്തവുമായ മറുപടി ഖുർആൻ നൽകുന്നു. ചക്രവാളങ്ങളിൽ പരന്നുകിടക്കുന്ന നിരവധി സാർവത്രിക വസ്തുക്കൾ ശാസ്ത്രം ലോകത്തിനു  മുമ്പിൽ അവതരിപ്പിച്ചു ,അതുവഴി സുപ്രധാനമായ ഒരു ശാസ്ത്രിയ മുന്നേറ്റം കൈവരിച്ചു. ഈ വസ്തുതകളിൽ ഒന്നാണ് പ്രപഞ്ചത്തിന്റെ വികാസം, സർവ്വശക്തനായ അല്ലാഹു സൃഷ്ടിച്ചതു മുതൽ ആകാശം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്.

അല്ലാഹു പറയുന്നു:-

وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ


ഈ വാക്യം സൂചിപ്പിക്കുന്നത് ആകാശം ദൃഢമായി നിർമ്മിച്ചതാണെന്നും ശാസ്ത്രജ്ഞർ അതിനെ വിവരിക്കുകയും അതിനെ ശൂന്യത(space) എന്ന് വിളിക്കുകയും ചെയ്തത് പോലെ അത് ഒരു ശൂന്യത അല്ലെന്നും സൂചിപ്പിക്കുന്നു.ശാസ്ത്രജ്ഞർ പ്രപഞ്ചം കണ്ടുപിടിക്കാൻ തുടങ്ങിയപ്പോൾ അവർ അതിനെ ശൂന്യത എന്ന് വിളിച്ചു, കാരണം പ്രപഞ്ചം നിറയെ ശൂന്യത ആണെന്നാണ് അവർ കരുതിയത്. എന്നാൽ പ്രപഞ്ചത്തെ കുറിച്ചുള്ള അവരുടെ ഗവേഷണം പരിണമിച്ചപ്പോൾ അതിന്റെ ഘടന അതിശയകരമായ കൃത്യതയോടെ കാണാൻ അവർക്ക് കഴിഞ്ഞു, കൂടാതെ തിങ്ങിനിറഞ്ഞതും പരസ്പരബന്ധിതവുമായ കോസ്മിക ടെസ്റ്ററും അവർ കണ്ടെത്തി.തുടർന്ന് "നിർമ്മാണം"( بناء) എന്ന പുതിയ പദം അവർ ഉപയോഗിക്കാൻ തുടങ്ങി.


ഇറുകിയ നിർമ്മിതിയും കൃത്യമായ യോജിപ്പും പരസ്പരബന്ധിതവുമാണ് ആകാശം. അത് ഇറുകിയതും യോജിച്ചതുമായ ഒരു നിർമ്മിതിയാണെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത് ഇരുപത്താം നൂറ്റാണ്ടിൽ ആണെന്ന് മാത്രം. കൂടാതെ ഗ്യാലക്സികളും അവയുടെ ക്ലസ്റ്ററുകളും ഈ കെട്ടിടത്തിന്റെ നിർമ്മാണ ഘടകങ്ങളാണ്. തുടർന്ന് ശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ വാസ്തുവിദ്യയെ കുറിച്ച് സംസാരിക്കാനും, പിന്നീട് കോസ്മിക് ബ്രിഡ്ജുകൾ, കോസ്മിക് ഭിത്തികൾ തുടങ്ങിയ പുതിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.  അതോടൊപ്പം ഇരുണ്ട ദ്രവ്യം(dark matter)എന്ന് വിളിക്കുന്ന ഒരു അദൃശ്യപദാർത്ഥം ഉണ്ടെന്നും ഈ പദാർത്ഥം പ്രപഞ്ചം നിറയ്ക്കുകയും അതിലെ ഗ്യാലക്സികളുടെ വിതരണത്തെ നിയന്ത്രിക്കുകയും,ഈ ഗ്യാലക്സികളെ പരസ്പരം ബന്ധിക്കുന്ന പാലങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.


Labeeba Fawzana

KSA Aluva 


പ്രപഞ്ചഘടനയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് സർവ്വശക്തനായ അള്ളാഹു എപ്രകാരമാണ് സൂറ: അദ്ദാരിയാത്തിലെ 47:-ആം വചനത്തിലൂടെ  വിവരിച്ചു തന്നതെന്ന് നാം കണ്ടു.പ്രപഞ്ചഘടന സംഘടിതവും, സങ്കീർണവും, കൃത്യവുമാണെന്നും കൂടാതെ പ്രപഞ്ചത്തിന്റെ ഗ്യാലക്സികളും അവകൾക്ക് തൂണുകളും പാലങ്ങളും അടങ്ങിയിരിക്കുന്നു, ഇതിൽ വലിയ ത്രെഡുകളും അടങ്ങിയിട്ടുണ്ട്.ആയിരക്കണക്കിന് ഗ്യാലക്സികൾ അടങ്ങുന്ന ഓരോ ത്രെഡുകളിലും നൂറുകണക്കിന് പ്രകാശം വ്യാപിപ്പിക്കുന്നു എന്നും പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടെത്തുന്നതിന് വളരെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഘടനയെ കുറിച്ച് വിശദീകരിച്ചു തരികയും അതിന്റെ വികാസത്തെക്കുറിച്ചും മനുഷ്യകുലത്തിന് വെളിപ്പെടുത്തി തരികയും ചെയ്ത അല്ലാഹു എത്ര പരിശുദ്ധനാണ് ! سبحان الله.