വ്യക്തിഭദ്രമായി കടഞ്ഞെടുത്ത ചിന്തകൾക്ക് ആമുഖം എന്നതിനുമപ്പുറം സാംസ്കാരിക മൂല്യങ്ങൾ കോർത്തിണങ്ങിയ മതാശയങ്ങൾ വ്യാഖ്യാനിക്കപ്പെടുക എന്നതിലേക്ക് കാലം സഞ്ചരിച്ച് തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ഏറെയായി.ചർച്ചകൾക്കും ചിന്തകൾക്കും ചലനങ്ങൾക്കുമൊടുവിൽ മനുഷ്യൻ അവൻ്റെ നിലനിൽപ്പിനെയും മറന്നു തുടങ്ങുന്നു. അതിഭൗതികമായ സകലതിനെയും നിഷേധിക്കുക വഴി മരണാനന്തര ജീവിതത്തെയും അതിലെ പ്രതീക്ഷകളെയും നിരീശ്വരവാദം മുഖേന ഇന്ന് മനുഷ്യൻ നിരാകരിക്കുന്നു.അവൻ്റെ പ്രവർത്തനങ്ങൾ നന്മയിലേക്കും തിന്മയിലേക്കും തിരിക്കപ്പെടുന്നുണ്ട് എന്നത് ചിലരെങ്കിലും മറന്നുപോകുന്നു. അതിനാൽ നിരന്തരം ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഗസ്സ പോലെയുള്ള രാജ്യങ്ങളിലെ മനുഷ്യർക്ക് യാതൊരു പ്രതീക്ഷയും നൽകാൻ കഴിയില്ല. പക്ഷേ വിശുദ്ധ ഖുർആൻ, ഒരിക്കലും നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടരുത് എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ആത്യന്തികമായ നീതി സങ്കൽപ്പം നിരീശ്വര ജീവിത വീക്ഷണത്തിൽ ഇല്ല എന്നുള്ളതാണ്. അങ്ങനെയെങ്കിൽ ഇത്തരം വീക്ഷണപ്രകാരം ഫലസ്തീനിൽ അകാരണമായി ബന്ധുക്കൾ വധിക്കപ്പെടുന്നത് കാണേണ്ടി വരുന്നവർക്ക് ഒരിക്കലും നീതി ലഭിക്കില്ലല്ലോ!
എന്നാൽ വിശുദ്ധ ഖുർആനിലൂടെ സ്രഷ്ടാവ് അവനെ ഓർമിപ്പിച്ച് കൊണ്ടേയിരിക്കുന്നു; ഈ ജീവിതത്തിന് പുറമെ മറ്റൊരു ജീവിതം അവനെ കാത്തിരിക്കുന്നുണ്ട് എന്നും പ്രതിഫലം ലഭിക്കപ്പെടുമെന്നും.വിശുദ്ധ ഖുർആനിലെ سورة الزلزلة യിൽ 6,7,8 സൂക്തങ്ങളിൽ അന്ത്യനാളിലെ മനുഷ്യനിലൽപ്പിനെ വ്യാഖ്യാനിക്കുന്നത് ശ്രദ്ധേയമാണ്.
يومئذ يصدر الناس اشتاتا ليروا أعمالهم.فمن يعمل مثقال ذرة خيرا يره.ومن يعمل مثقال ذرة شرا يره.
എന്ന് ഖുർആനിക പ്രഖ്യാപനത്തോടെ ആത്യന്തികമായ നീതി സങ്കല്പത്തെ നിലനിർത്തുന്നു.
ദുനിയാവിലെ സുഖലോലുപതയ്ക്കൊടുവിൽ ഖബറുകളിലേക്ക് നയിക്കപ്പെട്ട മനുഷ്യശരീരങ്ങളെ അവർക്ക് മുമ്പേ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് ആനയിക്കുന്നതിലുള്ള ഒരുക്കത്തിന്ന് വേണ്ടി പുനർജീവിപ്പിക്കപ്പെടുന്ന സന്ദർഭമായി
പ്രശസ്ത പണ്ഡിതർ امام بيضاوي എന്നവരുടെ تفسير البيضاوي എന്ന തഫ്സീർ ഗ്രന്ഥത്തിലൂടെ ഈ സൂക്തങ്ങളുടെ ആശയം വ്യാഖ്യാനിക്കുന്നത് കാണാം.
അന്നേദിവസം ജനങ്ങളെ അവരുടെ ഖബറുകളിൽ നിന്നും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം കാണിക്കാനെന്നോണം സ്ഥാനങ്ങളുടെ എറ്റവ്യത്യാസത്തോട് കൂടി തന്നെ പുനർജീവിപ്പിക്കപ്പെടുകയും ശേഷം വലത് , ഇടത് എന്നീ രണ്ട് വിഭാഗങ്ങളായി തരം തിരിക്കപ്പെടുകയും ചെയ്യും.അങ്ങനെ ദുനിയാവിൽ الله വിൻ്റെ അനുസരണയിലായി ജീവിച്ച വിഭാഗക്കാർക്ക് , അതായത് വലത് ഭാഗക്കാർക്ക് الله അവർക്ക് ഒരുക്കിവെച്ച മഹത്വം കാണിക്കപ്പെടുമ്പോൾ الله വിനെ എതിർത്ത് ജീവിച്ച അക്രമികൾക്ക് അവർക്കുള്ള കത്തിജ്ജ്വലിക്കുന്ന നരകത്തിലെ നിന്ദ്യതയെ കാണിക്കപ്പെടും.ഇതേ ആശയം വിപുലപ്പെടുത്തിയുള്ള വ്യാഖ്യാനം ابن جرير الطبري رحمه الله യുടെ تفسير الطبري യിൽ കാണാം.
'ഒരു അണുവിൻ്റെ തൂക്കം നന്മ ചെയ്യുന്നവൻ അത് കാണും.ഒരു അണുവിൻ്റെ തൂക്കം തിന്മ ചെയ്യുന്നവൻ അത് കാണും.' എന്ന സൂക്തതത്തിൻ്റെ പരാമർശത്തിൽ ' ذرة ' അഥവാ അണു എന്നത് കൊണ്ട് നേർത്ത ചെറിയ ചുവന്ന ഉറുമ്പാണ് എന്നത് محمود شهاب الدين ابو الثناء الالوسي എന്നവരുടെ تفسير الالوسي യിലൂടെ വ്യക്തമാണ്.ابن عباس (ر) യിൽ നിന്നും هناد എന്നവർ റിപ്പോർട്ട് ചെയ്ത പ്രകാരം പറയപ്പെടുന്നത് വ്യത്യസ്ത ഉപമായാണ്.അതായത് ഒരിക്കൽ ابن عباس(ر) അദ്ദേഹത്തിൻ്റെ കൈ മണ്ണിലേക്ക് പ്രവേശിപ്പിക്കുകയും ശേഷം എടുക്കുകയും അത് ഊതുകയും ചെയ്തു.എന്നിട്ട് പറയുകയുണ്ടായി : ഇതിലെ ഓരോന്നും مثقال ذرة ആണ് എന്ന്.
ചുരുക്കത്തിൽ ഏറ്റവും ചെറിയ അളവുള്ള വസ്തു എന്നതാണ് ذرة എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.അതിനാൽ മനുഷ്യൻ എന്ത് പ്രവർത്തി തന്നെ ചെയ്താലും അത് നന്മയാണെങ്കിലും തിൻമയാണെങ്കിലും അവൻക്ക് കാണിക്കപ്പെടുകയും പ്രതിഫലം നൽകപ്പെടുക ചെയ്യും എന്നതിൽ സംശയമില്ല.
ആധുനിക സമൂഹത്തിൽ നന്മയും തിന്മയും ഇടകലർന്ന് ജീവിക്കുന്ന സാഹചര്യത്തിൽ മനുഷ്യരിൽ സൂക്ഷ്മത പുലർത്തുന്നവർക്കാണ് വിജയം. എന്നാൽ നന്മയാണോ തിൻമയാണോ എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടുന്ന വിധം തിന്മകൾ പൊതുസമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.ഇവിടമിലൊക്കെയും ഓർക്കേണ്ടതായ കാര്യം 'ഒരേ തിന്മ ലക്ഷം മനുഷ്യർ ചെയ്താലും അതൊക്കെയും ഒരിക്കലും നന്മയായി ഗണിക്കപ്പെടുകയില്ല അതുപോലെ തിരിച്ചും'.
പടച്ചവൻ നമ്മെ നന്മയും തിന്മയും വേർതിരിച്ചറിഞ്ഞ് നന്മ മാത്രം അധികരിപ്പിക്കുന്ന ആളുകളാക്കി മാറ്റി അനുഗ്രഹിക്കട്ടെ...ആമീൻ
AJWA AZEEZ P
SHIHAB THANGAL EDUCATIONAL ACADEMY , MANIYOOR

0 Comments