*"ബ്രിട്ടീഷ് സാമ്രാജ്യം ചെകുത്താനെ പ്രതിനിധാനം ചെയുന്നു . ഈശ്വരനെ സ്നേഹിക്കുന്നവർക്ക് ചെകുത്താനുമായി വേഴ്ചയില്ല ! ഇന്ത്യക്കാരനേക്കാൾ ഉന്നതാണെന്ന് കരുതുന്ന ഇംഗ്ലീഷുകാരന് ഇവിടെ സ്ഥാനമില്ല ."*
*- മഹാത്മാ ഗാന്ധി*
മൂന്നാമൂഴം ഭരണവും മോദിസർക്കാർ സ്വായത്തമാക്കിയ ഈ ഉത്തരാധുനിക ഇന്ത്യ പശ്ചാത്തലത്തിൽ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും നുരഞ്ഞു പൊങ്ങുന്ന അനീതിയുടെയും ധാർമികതയുടെയും വിഷപ്പുക ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഗാന്ധിയൻ ആദർശങ്ങളും ജീവിത മാർഗങ്ങളും സമൂഹത്തിൽ മാതൃകയാകുന്നത് .
തന്റെ രാജ്യത്തിലുള്ളവർ ദുരിതമനുഭവിക്കുമ്പോൾ താൻ കോട്ടും സ്യൂട്ടും ധരിച്ചുകൊണ്ട് രാജ്യമധ്യേ നടക്കുകയില്ലെന്ന് പറഞ്ഞ് , പിന്നീട് ജീവിതകാലത്തിലുടനീളം ഒറ്റമുണ്ട് മാത്രം വസ്ത്രമാക്കിയ ,സ്വന്തം ജീവിതത്തെ ഒരു ജനതയുടെ ഭാഗധേയം നിർണയിക്കാനായി സമർപ്പിച്ച ആ മഹാജീവിതം , പണച്ചാക്കിനുവേണ്ടി ധർമ്മം മറക്കുന്ന ഇന്നത്തെ ഭരണാധികാരികൾക്ക് എന്നും പകരമാവാത്ത മാതൃകയാണ് .
വിഭവസമൃദ്ധികൊണ്ട് ശ്രദ്ധേയമായ ഇന്ത്യയെ തങ്ങളുടെ വിഭവങ്ങൾ വിൽക്കാനുള്ള കമ്പോളമായും ,അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാനുള്ള ഇടമായും മാത്രം ബ്രിട്ടീഷുകാർ മാറിയപ്പോഴും ഇന്ത്യയെ യഥാർത്ഥ ഇന്ത്യയാക്കാൻ രാപ്പകൽ ഭേദമന്യേ ഒരു ജനത മുഴുവൻ പ്രയത്നിച്ചു . എന്നാൽ , നാളുകൾക്കിപ്പുറം അവരൊക്കെ ഓർമ്മകൾ മാത്രമായി ഒതുങ്ങിയത് അത്യധികം ഖേദകരം തന്നെ .
ലോകത്താകമാനമുള്ള ഭരണരീതികളുടെ ആപേക്ഷികരേഖ പരിശോധിക്കുകയാണെങ്കിൽ കറുപ്പിന്റെ വിഷപ്പുക മാത്രമാണ് മുന്നിട്ടുനിൽക്കുന്നത് എന്ന അനുമാനത്തെ സാധൂകരിക്കുന്ന നേർക്കാഴ്ചയാണ് ലോകം എന്ന് റഷ്യ -യുക്രൈൻ , ഫലസ്തീൻ തുടങ്ങിയിടങ്ങളിൽ കാണുന്നത് . ജനാധിപത്യമെന്ന പരസ്യവാദമുന്നയിച്ച് സ്വേച്ഛാധിപത്യത്തിന്റെ മർമ്മ നാഴിയിലേക്ക് അമ്പുകൾ തുറക്കുന്ന നവ'ഭാരത'ത്തിന്റെ നീക്കുപോക്കു അതുപോലെതന്നെ .
ഇവിടെയാണ് ഗാന്ധിയൻ ചിന്താഗതി അനിവാര്യമാകുന്നത് . നോട്ടുകെട്ടുകൾക്കുവേണ്ടി ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുന്ന സമകാല രാഷ്ട്രീയത്തിന് വിപരീതമായി ആൻ സബർമതിയിലും പോർബന്ദറിലും നടന്നത് സാധാരണ ജനങ്ങളുടെ ഉന്നമനമായിരുന്നു . അഹിംസയിലൂന്നിയ ഓരോ ത്യാഗ സമരങ്ങളും ഇന്നും അജയ്യമാണ് . ഒരുപിടി ഉപ്പിനായുള്ള ദണ്ഡി യാത്രയും ക്വിറ്റ് ഇന്ത്യ സമരവുമെല്ലാം അന്നത്തെ ഇന്ത്യക്ക് നൽകിയ കരുത്ത് ചെറുതല്ല . എന്നാൽ അതെ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട് .
സ്വാർത്ഥചിന്തകൾ മാത്രം മുഖവിലക്കെടുത്ത് കക്ഷിരാഷ്ട്രീയ ചെങ്കോലേന്തുന്ന സമകാലിക സമൂഹത്തിൽ ദണ്ഡിയാത്രക്കിടയിലൂടെ കടന്നുപോകുന്ന ഗ്രാമങ്ങളിലെല്ലാം ബാപ്പുവിനെ സംഘത്തെ വരവേൽക്കാനും കുറച്ചുദൂരമെങ്കിലും കൂടെ സഞ്ചരിക്കാനും ഒരുപറ്റം സാധാരണ പച്ചയായ മനുഷ്യരുണ്ടായിരുന്നു . ആ ഒരുമയും ഹൃദയത്തിനകത്തുള്ള നിഷ്കളങ്ക ചിന്താഗതിയും തന്നെയാണ് ധനാഢ്യരായ ബ്രിട്ടീഷ് കൂട്ടത്തിനെ ഇന്ത്യയിൽ നിന്നും തുരത്തിയത് . ഇതിന്റെ ബാക്കിപത്രമെന്നോണം കൂട്ടിവായിക്കേണ്ട ഒന്നാണ് സമകാല സംഭവമായ വയനാട് ദുരന്തം ."മരണം മലകയറിയപ്പോഴും മനുഷ്യത്വം ഇമ്പമാക്കുകയാണിവിടെ ". ഒരുപറ്റം സാധാരണ ജനങ്ങളുടെ അകമഴിഞ്ഞുള്ള സഹായമായിരുന്നു അവിടെ ദുരന്തമുഖത്തിന്റെ തീക്ഷ്ണത കുറച്ചത് .
സ്വാർത്ഥചിന്തകൾ മാത്രം മുഖവിലക്കെടുത്ത് കക്ഷിരാഷ്ട്രീയ ചെങ്കോലേന്തുന്ന സമകാലികസമൂഹത്തിൽ ഗാന്ധിയൻ ആദർശങ്ങൾ നാം മറക്കാതെ മുറുകെ പിടിക്കണം .
Nidha Fathima K
CMMO Madavoor

0 Comments