ക്ഷേമരാഷ്ട്രത്തിന്റെ ക്ഷേമ വായനകൾ വായിക്കപെടുമ്പോൾ....



ബ്രിട്ടീഷ് കുടിലതകളിൽ നിന്നും പരിപൂർണ മോചനം ലഭിച്ച് 76 വർഷങ്ങൾ മുന്നിട്ട് നിൽക്കുകയാണ് ഇന്ത്യ മഹാരാജ്യം. അധിനിവേശ ചട്ടക്കൂടിൽ  ചുരുങ്ങിപ്പോയ ഇന്ത്യയെ മതേതരത്വവും സാഹോദര്യവും കൊണ്ട് മഹാരാജ്യമാക്കിയെന്നത് തന്നെയാണ് സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ പോലും ത്യജിച്ച് നമുക്ക് ചെയ്തു തന്നത്. എന്നാൽ,  കാലാന്തരങ്ങൾക്കിപ്പുറവും ഇന്ത്യ ഒരു മഹാരാജ്യമായി നിലകൊള്ളുന്നുണ്ടെങ്കിൽ, ഡോ. ബീമറാവു അംബേദ്കർ പോലുള്ള ഒരു കൂട്ടം ചിന്തകരുടെ ചിന്താഫലം തന്നെയാണത്. ഒരു രാജ്യത്തെ അതിന്റെ ആയുസ്സും ആയുർദൈർഘ്യവും അളവുകോലാക്കുന്നത് രാഷ്ട്രത്തിന്റെ ഭരണഘടനയെ അനുവർത്തിച്ചാണെന്നു പറയാം. ഉൾക്കൊണ്ടിരുന്ന മനുഷ്യരും ഉൾകൊള്ളാൻ മനസ്സ് കാണിക്കുന്നതുമായ ദശലക്ഷക്കണക്കിന് പൗരന്മാർ ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചു മൃതിയടഞ്ഞുവെങ്കിലും 76-ാം നിറവിന്റെ ആഘോഷം ഉൾകൊള്ളാൻ പ്രയാസമുള്ള പൗരന്മാരുടെ 'ഭരണഘടനാ തിരുത്തലുകളിലാണെന്നതാണ് ' സത്യം.


284 പേർ അംഗീകരിച്ച്, ഉൾക്കൊണ്ട് ഒപ്പ് വെച്ച ഇന്ത്യയുടെ ഭരണഘടന നിലവിൽ വരുന്ന ദിനമായി ഇന്ത്യൻ പൗരന്മാർ റിപ്പബ്ലിക് ഡേ ആഘോഷിക്കുന്നു.'ക്ഷേമ രാഷ്ട്രം ' എന്നർത്ഥത്തിൽ വരുന്ന റിപ്പബ്ലിക് എന്ന വാക്കിന് ദീർഘാർത്ഥങ്ങൾ നൽകാൻ തുനിയുന്നവരാണ് റിപ്പബ്ലിക് ആഘോഷിക്കുന്ന ജനങ്ങളടക്കവും. എന്നാൽ, ഡോ ബി ആർ അംബേദ്‌കർ അതിന് നൽകിയ വിശദീകരണം ഏറെ വിചിന്തനീയം തന്നെയാണ്. 'രാജ്യത്തിന്റെ ഭരണഘടന എത്ര പരിശുദ്ധമാണെങ്കിലും ഭരണകർത്താക്കളുടെ ദൗത്യ നിർവഹണം പോലെയുണ്ടാകും രാജ്യത്തിന്റെ സ്ഥിതി' എന്ന് പറഞ്ഞു വെക്കുമ്പോൾ  തീർത്തും ദളിത്‌ കുടുംബത്തിൽ ജനിച്ചവനും തുടർന്ന് ഭരണഘടനശില്പി എന്ന പേരിൽ മഹത്വത്തിനർഹമായ അദ്ദേഹത്തെ വീണ്ടും ആദരിക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെ പുറമെ ഒരു ദീർഘ ദൃഷ്ടി കൈവരിച്ചു എന്ന നാമകരണവും അംബേദ്കർ അർഹിക്കുന്നു. ഭരണഘടനയുടെ കരട്  നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട 'ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളൊക്കെയും തന്നെ ഒരു പരിപൂർണ്ണ ലിഖിത ഭരണഘടന മാത്രമായിരുന്നില്ല ആഗ്രഹിച്ചിരുന്നത്, പരമോന്നത ഇന്ത്യയുടെ ക്ഷേമവും രാജ്യത്തിന്റെ എല്ലാ വിധ ദൗത്യ നിർവഹണത്തോടെയുള്ള ഭരണകർത്താക്കളെയും കൂടിയുമാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇതിനോടകം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. സുവർണ്ണ ഇന്ത്യയുടെ ഭരണഘടനാ ദൗത്യ നിർവഹണത്തിലേക്ക് കടക്കുമ്പോൾ ക്ഷാമ മഹാരാജ്യം, പിച്ചി ചീന്തപെട്ട ഭരണഘടന എന്ന ലേബലിൽ ഇന്ത്യ മഹാരാജ്യത്തെ കാണാൻ സാധിക്കും. എഴുത്തുകളില്ലാത്ത പേപ്പറുകൾ മാത്രമാകുന്ന ഭരണഘടനയുടെ ഇന്നത്തെ അവസ്ഥയിൽ ഇന്ത്യക്കാരാണെന്ന് സ്വയം പരിചയപെടുത്തുന്നതിൽ പോലും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. മതേതരത്വ സോഷ്യലിസ്റ്റ് ആശയങ്ങളെ കാറ്റിൽ പറത്തി വർഗീയതയും കള്ളക്കടത്തും ഭീകരാ ക്രമണങ്ങളും കൊണ്ട് പുക നിറഞ്ഞിരിക്കുന്ന ഇന്ത്യ, മോദി സർക്കാരിന്റെ സാമ്രാജ്യത്യ  കാലയളവിൽ സമാധാനം ദഹിപ്പിക്കുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. സോമന ക്ഷേത്രത്തിന് സമീപത്തെ ജാഫർ മുജാഫർ ദർഗയും ശാഫീ ഈദ്ഗാഹും ഗ്യാൻ വാപിയും ഇന്ത്യയുടെ ക്ഷാമ രാഷ്ട്ര കഥകൾ മാത്രം.


മഹാരാജ്യത്തിന്റെ മഹോത്സവം ക്ഷാമ രാഷ്ട്രത്തിന്റെ ആദരഞ്ജലിയോടെയുള്ള പരിപാടികളാക്കുന്നതിൽ ഇന്ത്യക്ക് ഒട്ടും നാണം വരേണ്ടതില്ല.  ബുൾഡോസറുകൾ കൊണ്ട് തകർക്കപ്പെട്ടത്  ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്.  സ്മരണീയമാണ്, അംബേദ്കറടങ്ങുന്ന ചിന്തകരുടെ ചിന്തകൾ ചിതറപ്പെട്ടതിൽ അല്പമെങ്കിലും മനുഷ്യമോഹവും നീതിപലന  മഹോന്നത ഇന്ത്യക്ക് കൈമാറുന്ന ഭരണകൂടം വിദൂരത്തല്ലയെന്ന്  ഓർക്കുന്നതിൽ!!


Salma PK

STEA Maniyoor