സൈനബ് (റ): സ്‌നേഹത്തിൻ്റെയും സഹനത്തിൻ്റെയും ഉത്തമ പ്രതീകം



പ്രവാചകർ  (സ)തങ്ങൾക്ക് ഖദീജ ബീവിയിൽ ഉണ്ടായ ആദ്യ പുത്രിയാണ് സൈനബ് (റ). കാണാൻ വളരെ സുന്ദരിയായിരുന്നു. മകൾ വളർന്നു അബുൽ ആസ് എന്ന ആളുമായി വിവാഹം ഉറപ്പിച്ചു. വിവാഹ കർമ്മങ്ങളെല്ലാം വളരെ സന്തോഷത്തോടുകൂടി അവസാനിച്ചു.   ഇക്കാലത്താണ് പ്രവാചകർ (സ) തങ്ങൾക്ക്  പ്രവാചകത്വം ലഭിക്കുന്നത് . പുതിയ മതവും, അതിന്റെ ആശയങ്ങളും സൈനബ് ബീവിയിൽ വളരെ അധികം മാറ്റങ്ങൾ സൃഷ്ടിച്ചു. അങ്ങനെ അവർ ഇസ്ലാമിലേക്ക് കടന്നു വന്നു. മക്കയിലെ വലിയ കച്ചവടക്കാരനായ ഭർത്താവ് വീട്ടിലേക്ക് വരുമ്പോൾ അവരോട് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്റെ പിതാവിന്റെ പുതിയ മതവും, ആശയങ്ങളും തന്നെയായിരുന്നു.  അങ്ങനെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ സൈനബ് എല്ലാ കാര്യങ്ങളും തന്റെ ഭർത്താവിനോട്  വിവരിച്ചു. ഈ സന്ദർഭത്തിൽ അബുൽ  ആസ് തന്റെ പത്നിയെ അഭിനന്ദിച്ചുകൊണ്ട് പറയുന്നുണ്ട് " സൈനബാ... നീ നിനക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കൂ, എനിക്കൊരു പ്രശ്നവുമില്ല." അങ്ങനെ അവർ വളരെ സൗഹാർദ്ദത്തോടുകൂടി തന്നെ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോയി. തന്റെ ബന്ധുക്കാരും സ്വീകരിക്കുന്ന മതത്തെ തള്ളി പറയാൻ അബുൽ ആസിന് കുറച്ചു ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ രണ്ട് വ്യത്യസ്ത മതങ്ങളിലായി സന്തോഷത്തോടുകൂടി  ജീവിച്ചു. ദിനേനയുള്ള പീഡനങ്ങൾ സഹിക്കവയ്യാതായപ്പോൾ അല്ലാഹുവിന്റെ കല്പനപ്രകാരം സ്വഹാബത്തും അല്ലാഹുവിന്റെ പ്രവാചകരും മക്കവിട്ട് മദീനയിലേക്ക് പാലായനം ചെയ്തു. പിതാവും അനുചരരും പോയത് അറിഞ്ഞിട്ടും സൈനബ ബീവി തന്റെ ഭർത്താവിനെ പരിചരിച്ചുകൊണ്ട് ഖുറൈശികൾക്കിടയിൽ ജീവിക്കുന്നുണ്ട്. പിന്നീടാണ് മുസ്ലിങ്ങളും ഖുറൈശികളും തമ്മിൽ ആരംഭിച്ച ബദർ യുദ്ധത്തിലേക്ക് ഖുറൈശികൾക്ക് വേണ്ടി പോരാടുന്നതിന് വേണ്ടി അബുൽ ആസ് പുറപ്പെടുന്നത്. യുദ്ധത്തിൽ മുസ്ലിങ്ങൾ വിജയിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും തന്റെ ഭർത്താവിന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ സൈനബ ബീവി അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്. യുദ്ധം അവസാനിച്ചതും തോറ്റോടുന്ന ഖുറൈശി പടയാളികളെ പിടിച്ചുവെച്ചിരിക്കുകയാണ് എന്ന വാർത്ത ഞെട്ടലോടെയാണ് സൈനബ ബീവി കേട്ടത്. തന്റെ പ്രിയ ഭർത്താവും അവരുടെ തടങ്കലിൽ ആണെന്ന് അറിഞ്ഞു. ഉടനെ ഭർത്താവിന്റെ സഹോദരൻ റബീഹ് എന്നിവരെ വിളിച്ചുകൊണ്ടു തന്റെ കയ്യിലുള്ള സ്വർണ്ണമാല എടുത്തുകൊണ്ടു പറഞ്ഞു   "ഇത് മോചന ദ്രവ്യമായി നൽകിക്കൊണ്ട് നിന്റെ സഹോദരനായ, എന്റെ ഭർത്താവിനെ മോചിപ്പിച്ചു കൊണ്ടുവരൂ ". റബീഹ് ഉടനെ പ്രവാചക സന്നിധിയിൽ എത്തി ആ താലിമാല റസൂലിന്റെ കയ്യിൽ വച്ചു കൊണ്ട് പറഞ്ഞു ഇത് മോചന ദ്രവ്യമായി എന്റെ സഹോദരൻ അബുൽ ആസിനെ വിട്ടുതരണം. തന്റെ കയ്യിലുള്ള സ്വർണ്ണ താലിയിലേക്ക് നോക്കിയപ്പോൾ റസൂലിന്റെ കണ്ണുകൾ നിറഞ്ഞു. ഓർമ്മകൾ റസൂലിനെ കുത്തി നോവിക്കുകയായിരുന്നു. ആ സ്വർണ്ണ താലിമാല തന്റെ പ്രിയ പത്നി ഖദീജ ബീവിയുടെതാണ്. തന്റെ മകൾക്ക് സമ്മാനമായി നൽകിയതാണ്, ഇന്ന് ഒന്നും നൽകാൻ ഇല്ലാത്തതുകൊണ്ട് തന്റെ മാതാവിന്റെ സ്നേഹസമ്മാനം തന്റെ ഭർത്താവിനെ മോചിപ്പിക്കുന്നതിനു വേണ്ടി കൊടുത്തയച്ചിരിക്കുകയാണ്. പ്രവാചകന്റെ ഹൃദയം നടുങ്ങി പോയി സ്വഹാബത്തിനെ വിളിച്ചുകൊണ്ട് പറയുന്നുണ്ട് "ഈ മഹർ അവർക്ക് തന്നെ കൊടുത്തയക്കുകയും അവരുടെ ഭർത്താവിനെ മോചിപ്പിക്കുന്നതിലും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ". എന്നാൽ ഖുറൈശികൾക്കിടയിലും വിശ്വാസം മുറുകെ പിടിച്ചുനിൽക്കുന്ന ആ ധീരയായ വനിതയെ സഹായിക്കുവാൻ സ്വഹാബത്ത് തയ്യാറായിരുന്നു. അവർ ആ മഹർ തിരികെ കൊടുക്കുകയും അബ്ദുൽ ആസിനെ തിരിച്ചു മക്കയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പോകുവാൻ നേരം അബുൽ ആസിനെ വിളിച്ചിട്ട് പറയുന്നുണ്ട് നീ സൈനബയെ മദീനയിലേക്ക് പറഞ്ഞയക്കൂ. അവൾക്ക് ഏറ്റവും ഉചിതമായ സ്ഥലം ഇതായിരിക്കുമെന്ന്. മക്കയിലെത്തിയ ഉടനെ  പ്രിയ പത്നിയെ മദീനയിലേക്ക് പറഞ്ഞയച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും വിരഹ വേദന അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഉടനെ മദീനയിലേക്ക് തിരിച്ചു. ഇസ്ലാം മതം സ്വീകരിച്ച് പ്രവാചക സന്നിധിയിൽ നിൽക്കുമ്പോൾ, പ്രവാചകൻ അവരെ രണ്ടുപേരും ചേർത്തുപിടിച്ചു പറഞ്ഞു " സംഭവിച്ചതെല്ലാം നല്ലതിനാണ്, എല്ലാം റബ്ബിന്റെ തീരുമാനമാണ്".


RIFA 

AL BASMA ALATHIYUR