ഫലസ്തീൻ, നിങ്ങൾ മുന്നേറുക,
വിശ്വാസിസമൂഹം കൂടെയുണ്ട്..
പ്രാർത്ഥനാവേളയിൽ ജനമധ്യത്തിലേക്ക് നിറയൊഴിച്ച ഇസ്രായേൽ നടപടി കിരാതമെന്ന് പറഞ്ഞാൽ പറഞ്ഞത് കുറഞ്ഞുപോവുമോ എന്ന് സംശയമാണ്. കാലങ്ങളായി കേട്ട് തഴമ്പിച്ച പല്ലവിയാണ് ഫലസ്തീൻ - ഇസ്രായേൽ സംഘർഷം. ഏതൊരു സംഘർഷത്തിനൊടുവിലും സമാധാന സംസ്ഥാപനം തൽസ്ഥാനത്ത് നടത്താൻ സാധിക്കാത്ത ചില സംഘടനകളും രാഷ്ട്രങ്ങളും വന്ന് ഇസ്രായേലിനോട് കരാറിലേർപ്പെടുകയെന്നതും പതിവിന് വിപരീതമൊന്നുമല്ല . കാരാറിലായിരിക്കെ പിന്നെ ഇസ്രായേലിനൊരു പൊറുതികേടാണ്. ഒരുതരം ചോണനുറുമ്പ് കയറിയപോലെ, എങ്ങനെയെങ്കിലും കരാർ പൊളിച്ച് വീണ്ടും അക്രമണങ്ങൾ തുരുതുരെ അഴിച്ചുവിടണം;അതാണ് അവരുടെ അന്തർലീനമായ സ്വത്വം. ഇസ്രായേലിന്റെ പിടിവിട്ട അധിനിവേഷപോരാട്ടങ്ങളെ ചുക്കാൻപിടിക്കുന്ന യൂറോപ്യർ ഒരുകാലത്ത് ജൂതന്മാരെ വളരെ നിന്ദ്യരും ഹീനരുമായിട്ടാണ് വീക്ഷിച്ചിരുന്നത്. അവരുടെ താമസ സ്ഥലങ്ങൾ പട്ടണങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തി അഥവാ ജൂതച്ചേരി(GETTO)യൂറോപ്യർ നിശ്ചയിച്ചിരുന്നു. ആധുനികകാലത്തെ ജൂതന്മാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നാസി ജർമനിയിലാണ്.ഈ വിപ്രവാസ കാലത്ത് ഇസ്ലാമിക ലോകത്തൊഴികെ മറ്റൊരിടത്തും ജൂതർക്ക് അഭയവും സ്വസ്ഥതയും ലഭിച്ചിട്ടില്ലായെന്നതാണ് ചരിത്രം.പാൽ കൊടുത്ത കൈക്ക് തന്നെ തിരിച്ചുകൊത്തികൊണ്ട് ഫലസ്തീനെ അവർ തങ്ങളുടെ രാഷ്ട്രമാക്കി മാറ്റുകയാണുണ്ടായത്. ഇതിന് പിന്നിൽ നടന്ന രക്തക്കുരുതികളുടെ പാപക്കറ ആയിരം അത്തറുകൾക്ക് പോലും കഴുകി വൃത്തിയാക്കാനാവാത്തത്ര ഭീമാകാരമാണ്. അഭയാർത്ഥികളായി സ്വരാജ്യത്ത് പുനരധിവാസ ക്യാമ്പുകളിൽ പീഡിപ്പിക്കപ്പെട്ടവരായി കഴിയേണ്ടി വന്നവരാണ് ഫലസ്തീനികൾ. അവരിൽ പലരും ജീവനും കൊണ്ട് അന്യദേശങ്ങളിലേക്ക് പലായനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ബാക്കിയുള്ളവരെ ജൂതർ ഇപ്പോഴും ക്രൂരമായ ആക്രമണങ്ങൾക്ക് പാത്രമാക്കി കൊണ്ടിരിക്കുന്നു.ജൂതർ നരവേട്ട അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേലെന്ന പ്രദേശത്തോടുള്ള അധിനിവേശമാണ് ജൂതവേട്ടക്ക് ഹേതുവെങ്കിൽ ഇസ്രായേലിന് തെറ്റി; അതിജീവനത്തിന്റെയും ചെറുത്ത്നിൽപ്പിന്റെയും
കാരിരുമ്പിന്റ മൂർച്ചയുള്ള ഫലസ്തീനിയൻ ജനതയുടെ പ്രതിരോധാസ്ത്രം കവച്ചു വെക്കാൻ മാത്രം ഇസ്രായേലിന്റെ ഒരു ആയുധവും വളർന്നിട്ടില്ല എന്ന് കാലം സാക്ഷ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നു.
ഇനി ഇസ്ലാമോഫോബിയ എന്ന മണ്ടൻ പ്രസ്ഥാനമാണ് ജൂതവേട്ടക്ക് ഹേതുവെങ്കിൽ അവിടെയും ജൂതർക്ക് തെറ്റി...കാരണം, ജഗന്നിതാവായ നാഥനിൽ നിന്നുള്ള വക്രതയില്ലാത്ത മതമായ ഇസ്ലാം ഒരു തെളിനീരുറവയാണ്.എത്ര പേർ പ്രയത്നിച്ച് അതിൽ ചെളി വാരിയെറിഞ്ഞാലും അതിന്റെ ഒഴുക്കിന് ഒരു വിഘ്നവും സംഭവിക്കുക്കയില്ല.അത് പരന്നൊഴുകുക തന്നെ ചെയ്യും.
ഫലസ്തീനികളേ.., നിങ്ങളുടെ ചെറുത്ത്നിൽപ്പ് മജ്ജയും മാംസവുമുള്ള മനീഷികൾ ഫലസ്തീനിയൻ ബാനറിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വർണ്ണ നൂലുകളിൽ നെയ്ത രണാമ്പരം തന്നെയാണ്.ഏത് ആക്രമണങ്ങളും നിങ്ങൾ ശക്തമായ ചെറുത്ത്നിൽപ്പിന്റെ വന്മതിൽ കൊണ്ടെതിർക്കുന്നു. നിങ്ങൾ ആയുധമില്ലാതെ തന്നെ ശക്തരാണ്, നിങ്ങളുടെ കരുത്ത് ഈമാനാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വേവിച്ചെടുത്ത അചഞ്ചലമായ ഇമാനാണ് നിങ്ങളുടെ ചെറുത്ത്നിൽപ്പെന്ന പോരാട്ടവീര്യം.തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ...
قال ان تسخرو منا فإنا نسخر منكم كما تسخرون
ഈ ഖുർആനിക സൂക്തം നിങ്ങൾക്ക് ആവേശമാണ്.
ഒരുനാൾ സത്യം ജയിക്കുകയും നിങ്ങൾ നിങ്ങളുടെ നാടിനെ പൂർണ പ്രതാപത്തോടു കൂടെ തന്നെ തിരിച്ചുപിടിക്കുകയും ചെയ്യും. പ്രാർത്ഥനയെന്ന അങ്കിയും ഈമാനെന്ന പടത്തൊപ്പിയുമണിഞ്ഞു നിങ്ങൾ മുന്നേറുക... പ്രാർത്ഥനാപൂർവ്വം വിശ്വാസിസമൂഹം കൂടെയുണ്ട്.

5 Comments
Ma sha Allah 👍❤️
ReplyDeleteMaa Sha Allah..
ReplyDeleteഇത്തരത്തിലുളള സന്ദർഭോചിതമായ ഇടപെടലുകൾ ഏറെ പ്രശംസനീയം. 🌹
ReplyDelete👍
ReplyDeleteMasha allah
ReplyDelete