ശാസ്ത്രം പോലും മുട്ട് കുത്തിയ ആകാശാരോഹണം 


سُبۡحٰنَ الَّذِىۡۤ اَسۡرٰى بِعَبۡدِهٖ لَيۡلًا مِّنَ الۡمَسۡجِدِ الۡحَـرَامِ اِلَى الۡمَسۡجِدِ الۡاَقۡصَا الَّذِىۡ بٰرَكۡنَا حَوۡلَهٗ لِنُرِيَهٗ مِنۡ اٰيٰتِنَا​ ؕ اِنَّهٗ هُوَ السَّمِيۡعُ الۡبَصِيۡرُ 


പുണ്യമാക്കപ്പെട്ട റജബ് മാസത്തിന്റെ പവിത്രമായ ഇരുപത്തിയേഴാം രാവിൽ പ്രവാചകൻ മുഹമ്മദ് നബി അല്ലാഹുവിന്റെ അനുമതിയോടെയും അവന്റെ സഹായത്തോടെയും ഒരൊറ്റ രാത്രി കൊണ്ട് മക്കയിലെ മസ്ജിദുൽ ഹറാമിൽ തുടങ്ങി ജെറുസലേമിലെ മസ്ജിദുൽ അഖ്‌സ സന്ദർശിക്കുകയും അവിടെ നിന്നും പിന്നീട് ഏഴാനാകാശങ്ങൾ ചുറ്റി സഞ്ചരിക്കുകയും ചെയ്ത പവിത്രമായ സംഭവത്തെ വിളിക്കപ്പെടുന്ന പേരാണ് ഇസ്രാഅ്-മിഅ്റാജ് എന്നത്. ആ സംഭവത്തെ വിശദമായി വിവരിക്കുന്ന അധ്യായമാണ് സൂറത്തു ഇസ്രാഅ്.

വെറുപ്പിൻെറയും ശത്രുതയുടെയും കണ്ണുകൾ കൊണ്ട് മക്കാ മുശ്രിക്കുകൾ ഇസ്‌ലാമിനെയും മുസ്ലിമീങ്ങളെയും നോക്കി കാണുന്ന ഒരു സമയത്തായിരുന്നു അവരുടെ വിമർശനങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് ഈയൊരു അത്ഭുത സംഭവം നടക്കുന്നത്. അന്നത്തെ അവരുടെ അറിവും ചിന്തയും വെച്ചുകൊണ്ട് അവർക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു ഈയൊരു മുഅ്ജിസത്ത്. അതിനാൽ തന്നെ അവർ പ്രവാചകനെ ഒരുപാട് പരിഹസിക്കുകയും ചെയ്തിരുന്നു.


എന്നാൽ, ശാസ്ത്രം ഏറെ പുരോഗമനം നേടിയ ഇന്നത്തെ കാലത്ത് പണ്ട് അശാസ്ത്രീയവും അവിശ്വസനീയവുമായി മുദ്ര കുത്തിയ ഇസ്രാഅ് -മിഅ്റാജ് സംഭവത്തെ ഇന്ന് ശാസ്ത്രീയ തെളിവുകളോട് കൂടി വാസ്തവമാക്കാൻ സാധിക്കും. അതിന് ഏറ്റവും കൂടുതൽ അനുയോജ്യമായ തെളിവാണ് ആൽബർട്ട് ഐൻസ്റ്റെയ്‌നിന്റെ Theory of relativity എന്ന ശാസ്ത്രത്തിനു അദ്ദേഹം തന്ന സംഭാവന. ഈ സിദ്ധാന്തമനുസരിച്ചു ദ്രവ്യം, സ്ഥലം, ഊർജ്ജം, സമയം എന്നിവയൊക്കെ ഒരു പ്രത്യേക ബന്ധത്താൽ ഇടകലർന്നതാണ്. ഇതനുസരിച്ചു, ഗുരുത്വാകർഷണം കാരണം സമയത്തിന് വേഗത കുറയുന്നു. സ്റ്റീഫൻ ഹാകിങ്‌സ് പോലത്തെ വിവിധ ശാസ്ത്രജ്ഞന്മാർ ഈയൊരു പ്രതിഭാസത്തെ അംഗീകരിക്കുന്നുണ്ട്.


2016 സെപ്റ്റംബർ 24ന് ഇറക്കിയ Science എന്ന അമേരിക്കൻ മാഗസിനിൽ ഇതിനെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. അതായത്, ഒരു മനുഷ്യൻ 33 cm ഉയരത്തിൽ നിൽക്കുകയാണെങ്കിൽ (ഏകദേശം രണ്ട് സ്റ്റെപ്പ് മുകളിൽ) താഴെ ഉള്ളതിനേക്കാളും വേഗതയിൽ സമയം സഞ്ചരിക്കുന്നു. ഇതിന് കാരണമായി പറയുന്നത് സമ്മർദ്ദത്തിലുള്ള വ്യത്യാസമാണ്. പക്ഷെ, ഈയൊരു വ്യത്യാസം 97 വയസ്സുള്ള ഒരു മനുഷ്യന്റെ ജീവിത കാലത്തിലെ ഒരു സെക്കന്റിന്റെ 90 ബില്യൺ ഭാഗങ്ങളിലെ ഒരു ഭാഗം മാത്രമേ ഉള്ളൂ. അത് കാരണം തന്നെയാണ് ഈയൊരു വ്യത്യാസത്തെ ഗൗനിക്കാത്തതും. ചുരുക്കത്തിൽ സമയമെന്നത് ഒരു ധാരണ മാത്രമാണ് എന്ന വസ്തുതയാണ് ഈ ശാസ്ത്രീയ തെളിവുകൾ കാണിക്കുന്നത്. സമയമെന്നത് വെറുമൊരു മാനസിക ധാരണയാണെന്നും അത് സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും അന്തരങ്ങൾ കൊണ്ട് വ്യത്യാസപ്പെടുമെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്. സർവ്വാധുനിക ഉപകരണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ശാസ്ത്രം കണ്ടെത്തിയ ഈ പ്രതിഭാസം, പക്ഷെ, ഖുർആനിൽ 1400 വർഷങ്ങൾക്കു മുമ്പ് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.


'അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.' (സൂറത്തു സജദ: ആയത് 5)

'അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക്‌ ) വളരെ കുറച്ച്‌ സമയം മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.' (സൂറത്തു ഇസ്രാഅ്: ആയത് 52)


ഐൻസ്റ്റെയ്‌നിന്റെ Special Theory of relativity അനുസരിച്ചു, ഒരു വസ്തു പ്രകാശത്തതിന്റെ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ അവിടെ Time Dilation ഉം Relativity of Simultaneously യും സംഭവിക്കുന്നു. Time Dilation എന്നാൽ രണ്ട് സംഭവങ്ങൾക്കിടയിലുള്ള സമയ നഷ്ട്ടം രണ്ട് നിരീക്ഷകർക്കും വ്യത്യസ്തമായിരിക്കും, മാത്രവുമല്ല അതാ നിരീക്ഷകരുടെ അവലംബ ചുറ്റളവിന്റെ വേഗതയോടും ബന്ധപ്പെട്ടതായിരിക്കും. Relativity of Simultaneously എന്ന് വെച്ചാൽ ഒരു നിരീക്ഷകൻ ഒരേ സമയത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ സംഭവിക്കുന്ന രണ്ട് സംഭവങ്ങൾ, ചിലപ്പോൾ മറ്റൊരു നിരീക്ഷകൻ അത് വ്യത്യസ്ത സമയങ്ങളിൽ നടക്കുന്നതായേക്കാം.


ഇനി ഇസ്രാഇന്റെ കാര്യമൊന്ന് പരിശോധിക്കാം. പ്രവാചകർ യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ പേര് ബുറാഖ് എന്നായിരുന്നല്ലോ. ആ മൃഗത്തിന്റെ വേഗത പ്രകാശ വേഗതയോട് സാമ്യമുള്ളതോ അതിനേക്കാൾ കൂടുതലോ ആയിരുന്നു. അതിനാൽ തന്നെ Time Dilation ഉം Relativity of Simultaneously യും സംഭവിച്ചു. ഇതനുസരിച്ചു നോക്കുകയാണെങ്കിൽ, ആ നീണ്ട യാത്രയിൽ വളരെ കുറച്ചു സമയം മാത്രമേ കഴിഞ്ഞു പോയിട്ടുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ ഒരു രാത്രി കൊണ്ടായാത്ര സാഷ്യമാവുകയും ചെയ്തു.


ഇത്രയും നീണ്ട യാത്ര പ്രവാചകനെങ്ങനെ സഞ്ചരിച്ചു ഒരു ക്ഷീണവുമില്ലാതെ? ഇതിനുള്ള ഉത്തരവും Special Theory of relativity യുടെ മറ്റൊരു ഭാഗമായ Lorentz Contraction പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഈയൊരു സിദ്ധാന്തമനുസരിച് പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ഒരു നിരീക്ഷകന് ദൂരം സങ്കോചപ്പെടും. അത് കൊണ്ട് തന്നെ പ്രവാചകന് വളരെ കുറഞ്ഞ സമയം മാത്രം യാത്ര ചെയ്തതായി അനുഭവപ്പെട്ടിട്ടുണ്ടാവുകയുള്ളൂ.


ചുരുക്കത്തിൽ, ഒരു കാലത്തു ഇസ്‌ലാമിന്റെ ശത്രുക്കൾ വിമർശന കണ്ണുകളുമായി നോക്കിയിരുന്ന ഈയൊരു പുണ്യ സംഭവത്തിന് മുന്നിൽ ഇപ്പോൾ ശാസ്ത്രം പോലും മുട്ട് മടക്കിയിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും കൂടുതൽ അറിയുന്നവൻ.


Fathima Qudsiya

CM Ayisha Hajjumma Wafiyya college,Madavoor