സൂറത്ത സ്സുഖ്റുഫ്:ദുരാഭിജാത്യങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുമ്പോൾ
അന്ത്യ നാൾ വരെ മാറ്റ തിരുത്തലുകൾക്ക് വിധേയ മാകാതെ നിലകൊള്ളുന്ന ചരിത്രവും ശാസ്ത്രവും സാഹിത്യവും സമ്മേളിക്കുന്ന അത്യുദാര ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആനിലെ, 89 സൂക്തങ്ങൾ ഉൾകൊള്ളുന്നതും പുണ്യ നഗരമായ മക്ക യിൽ അവതീർണമായതുമായ 43- ആം അധ്യായമാണ് സൂറത്തു സ്സുഖ്റുഫ്.
'സ്സുഖ് റുഫ്' എന്ന വാക്കിന് 'സ്വർണം' എന്നാണ് അർത്ഥം. ഈ സൂറത്തിലെ 35- ആം വാക്യത്തിൽ സ്സുഖ് റുഫ് എന്ന ഒരുവാക്കുണ്ട് അതിൽനിന്നാണ് ഈ പേര് സിദ്ധിച്ചത്. ഖുർആനിനെ സംബന്ധിച്ച വിവരണം, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ മക്കാ മുശ് രിക്കുകളുടെ ദുരാഭിജാത്യം, പൂർവ്വ ചരിത്ര ഉദ്ധരണി കളിലൂടെ സത്യനിഷേധികൾക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബി (അ)- ൻ്റെയും ഫിർഔനിൻ്റെയും ചരിത്രകഥ, ഈസ നബി (അ) ന്റെ ആഗമനം തുടങ്ങി പല വിഷയങ്ങളും ഈ സൂറത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
രണ്ടു ഖന്ധിതാക്ഷരങ്ങൾ കൊണ്ട് ആരംഭിക്കുന്ന ഈ അധ്യായത്തിൻ്റെ ആദ്യ സൂക്തങ്ങളിൽ, സ്പഷ്ടമായ വേദഗ്രന്ഥ ത്തെ സത്യം ചെയ്ത് കൊണ്ട് അള്ളാഹു (സു) പറയുന്നു, സ്വചിന്തയിലൂടെ ദൃഷ്ടാന്തങ്ങളെ അപഗ്രഥി ക്കാൻ വേണ്ടിയാണ് ഈ വേദത്തെ അറബി ഭാഷയിൽ അവതരിപ്പിച്ചത്, ഈ മൂലഗ്രന്ഥം(ലൗഹുൽ മഹ്ഫൂള് ) അല്ലാഹുവിൻ്റെ അടുക്കൽ അത്യുന്നത പദവി അലങ്കരിക്കുന്നതും തത്ത്വങ്ങളാൽ സമ്പന്നമാക്കപ്പെട്ടതു മാണെന്നാണ് പരാമർശിക്കുന്നത്.
അനുബന്ധ സൂക്തങ്ങളിൽ മക്കാമുശരിക്കുകളുടെ ദുരാഭിജാത്യത്തെയും അവർക്ക് നൽകുന്ന താക്കീതുകളെയും പ്രതിപാദിക്കുന്നു, തികഞ്ഞ ധിക്കാരത്തിലും അഴിമതിയിലും അതിരുവിട്ടുപോയ അവർ സത്യത്തിൻ്റെ ഏത് സന്ദേശവും വീണ്ടു വിചാരമില്ലാതെ തള്ളികളയുന്ന ചിന്താശൂന്യ രായിരുന്നു. മുമ്പ് അനേകം നബിമാരെ അള്ളാഹു അയച്ചിട്ടുമുണ്ട് അപ്പോഴെല്ലാം അവരുടെ ജനത അവരെ പരിഹസിച്ച് തള്ളിക്കളഞ്ഞിട്ടുമുണ്ട് . നൂഹ് നബിയുടെ ജനത, ആദ്, സമൂദ്, ലൂത്ത് നബിയുടെ സമൂഹം തുടങ്ങി ശക്തരായ നിരവധി ഉന്മൂലന വിധേയരായ ആദിമ ജനപഥങ്ങൾ ചരിത്രത്തിൻ്റെ ശവപ്പറമ്പുകളിലുണ്ട്, എന്നും അള്ളാഹു (സു) സൂചിപ്പിക്കുന്നു.
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَنِ مَثَلا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ(سورة الزجرف-17)
മലക്കുകൾ അല്ലാഹുവിൻ്റെ പെൺമ ക്കളാണെന്ന് മുശരി ക്കുകൾ ജൽപ്പിച്ചിരുന്നു. ആ മൗഢ്യം അനാവരണം ചെയ്യുകയാണിവിടെ. പ്രപഞ്ച സ്രഷ്ടാവ് അള്ളാഹു ആണെന്ന് സമ്മതിക്കുന്ന ഇവർ, അവൻ്റെ പെൺമക്കളാണ് മലക്കുകളെന്നു പറയുമ്പോൾ അവർക്കൊരു വിശിഷ്ട പദവി ഉണ്ടല്ലോ.. എന്നാൽ ഒരു പെൺകുട്ടി ഇവർക്കു ജനിച്ചാലോ, ക്രുദ്ധരും അപമാനിതരും ആയിപ്പോകുന്നു, എന്തൊരു വൈപരീത്യം..!ഐഹിക ജീവിത വിഭവങ്ങൾ നിസ്സാരവും നശ്വരവുമാണ്. പാരത്രിക ക ജീവിത വിഭവങ്ങളാകട്ടെ മഹത്വവും അനശ്വരവുമാണ്. ഐഹിക വിഭവങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഒരു വിലപ്പെട്ട വസ്തുവല്ല. ഇതിനെ സംബന്ധിച്ച് ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നബി (സ്വ )തങ്ങൾ പറയുന്നു :ഇഹലോകം അല്ലാഹുവിങ്കൽ ഒറു കൊതുകിന്റെ ചിറകിന് സമാനമായിരുന്നെങ്കിൽ അതിൽ നിന്ന് സത്യ നിഷേധിക്ക് ഒരു ഇറക്ക് വെള്ളം അവൻ കുടിപ്പിക്കുമായിരുന്നില്ല. ഇപ്രകാരം തന്നെ ഈ അധ്യായത്തിലെ 35-ആം സൂക്തത്തിൽ സ്വർണഅലങ്കാരവും മറ്റും ഐഹികജീവിതത്തിന്റെ ഉപകരണങ്ങൾ മാത്രമാണെന്നും പരലോകം അവന്റെ അടുക്കൽ ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് ആകുന്നു എന്നും വിശദീകരിക്കുന്നു. ഐഹിക ലോകത്തെ സുഖാഡംബരങ്ങളിലൂടെയാണ് മനുഷ്യകത്തിന് മാർഗഭ്രംശത്തിന്റെ തുടക്കം കുറിക്കുക. അതിലൂടെ സ്വയം മറന്ന് മുന്നോട്ട് പോയി ധികാരിയാവുകയും ചെയ്യും. ഈയാവസ്ഥ വരില്ലായിരുന്നെങ്കിൽ നാം രാജ്യത്തുല്യമായ ഭൗതിക നേട്ടങ്ങൾ നൽകുമെന്നാണ് അള്ളാഹു പറയുന്നത്. അവന്റെ കാഴ്ചപ്പാടിൽ അത് വളരെ നിസ്സാരമാണ് താനും. എന്നാൽ അല്ലാഹുവുമായുള്ള ബന്ധവും സാമീപ്യവുമാണ് യഥാർത്ഥത്തിൽ മനുഷ്യനെ വിജയിയും സൗഭാഗ്യവാനും സ്വർഗാവകാശിയും ആക്കുന്നത്.ശിക്ഷക്ക് വേണ്ടി മുറവിളികൂട്ടുന്ന സത്യനിഷേധികൾ രക്ഷപ്പെട്ടത് മുഹമ്മദ് നബി(സ്വ ) എന്ന മഹാകാരുണ്യത്തിന്റെ അസ്തിത്വം കൊണ്ടാണ്. ശിക്ഷ സംജാതമാക്കി ധിക്കാരികളെ ഉന്മൂലനം ചെയ്യാൻ അല്ലാഹു അശ്കതനായത് കൊണ്ടൊന്നുമല്ല എന്നതാണ് വിവക്ഷ.
ഏകദേശം മധ്യ സൂക്തങ്ങളിലായി കലീമുല്ലാഹ് മൂസ നബി (അ )മിന്റെ ചരിത്രത്തെ ഒരു ഉപമയായി അല്ലാഹു സൂചിപ്പിക്കുന്നു. മൂസ നബി (അ ) മിനെ ഫിറ്ഔനും സംഘവുംനിഷേധിച്ചും പരിഹസിച്ചും അവഹേളിച്ചു. ശിക്ഷ വരുമെന്ന് ഭയന്നപ്പോൾ നബിയോട് ദുആ ചെയ്യാനും അതുയർത്തപ്പെട്ടാൽ അവർ വിശ്വസിക്കാമെന്നും വാക്കുകൊടുത്തു.അങ്ങനെയത് ദുരികൃ തമായപ്പോൾ അവർ വാക്ക് മാറ്റി. അപ്പോഴും നിഷേധത്തിൽ തന്നെയാണവർ. നിഷേധികളുടെ മാനസികാവസ്ഥ അത്യപകടകരം തന്നെ.
പാമരന്മാരെ തെറ്റിദ്ധരിപ്പിച്ചു കാര്യം നേടുക എന്നത് പല ഭരണ കർത്താക്കളുടെയും സ്വഭാവമാണ്. ഫിർഔനും ആ രീതി തന്നെ സ്വീകരിച്ചു. മൂസ നബി (അ )മിനെ പലതും പറഞ്ഞ് ആ ജനതയെ ആശയകുഴപ്പത്തിലാ ക്കുകയും അവരെ ഫിർഔൻ സ്വന്തം വരുതി യിലാക്കുകയും ചെയ്തു. ദുർവൃത്തിയിൽ അടിയുറച്ചിരുന്ന ആ മൂഢ ജനത അവന്റെ ഇംഗിതത്തിന് വഴങ്ങുകയും ചെയ്തു. അല്ലാഹു അവർക്ക് കഠിന ശിക്ഷ നൽകുകയും ചെയ്തു.
وَلَمَّا جَاءَ عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ(سورة الزخرف-63)
മക്കാ മുശരിക്കുകളുടെ ആഭിജാത്യത്തിന് പുറമെ ഈസ നബി (അ )ന്റെ ആഗമനവും ഈ അദ്ധ്യായത്തിലെ മറ്റൊരു പ്രധാനപ്പെട്ട പ്രതിപാദ്യ വിഷയമാണ്.ആകാശത്തേക്ക് ഉയർത്തപ്പെട്ട ഈസാ നബി (അ ) ഖിയാമത്ത് നാളിന് മുമ്പായി മുഹമ്മദ് നബിയുടെ ഉമ്മത്തിലെ ഒരു പരിഷ്കർത്താവ് എന്ന നിലയിൽ നീതിനിഷ്ഠമായ ഭരണം നടത്തും. തന്റെ ആഗമനം ഖിയാമത്ത് നാളിന്റെ വിളംബരം ആയിരിക്കും എന്നർത്ഥം ഈസാ നബി അലൈസലാം മതകാര്യങ്ങൾ വ്യക്തമായ പഠിപ്പിച്ച് എങ്കിലും തന്റെ തിരോധാനം സംഭവിച്ചതോടെ ക്രിസ്ത്യാനികൾ എണ്ണമറ്റ ചേരികളായി. ഇഞ്ചീൽ എന്ന ഒറ്റ കിത്താബ് പലതായി ഇന്നത് നാലെണ്ണമാണ്.
സ്വർഗ്ഗത്തിലെ അനുഭൂതികളും സുഖസൗകര്യങ്ങളും ആർഭാടങ്ങളും ഭിന്ന വിവരണങ്ങളോടെ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.അവർ ആഗ്രഹിക്കുന്നത് എന്തും അവിടെ ഉണ്ടെന്നാണ് അതിന്റെ രത്ന സംഗ്രഹം അല്ലാഹു നമ്മെ സ്വർഗ്ഗ അവകാശികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ... സ്വർഗത്തെയും അതിന്റെ ആളുകളെയും പരാമർശിച്ച് അതിനു പിറകെ നരകാവകാശികളെ കുറിച്ചും അധ്യായത്തിൽ പ്രസ്താവിക്കുന്നു ആ ശിക്ഷയുടെ കാഠിന്യവും തീക്ഷ്ണതയും ചിത്രീകരിക്കാൻ ആകില്ല അല്ലാഹു കാരുണ്യവാനും ആർദ്രതയുള്ള വനും ആണെnnath പോലെതന്നെ കഠിനശിക്ഷ നൽകുന്നവരും ആണെന്ന് ഖുർആൻ പറയുന്നു. പ്രപഞ്ചം മറ്റു സൃഷ്ടി ജന്തുജാലങ്ങളും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് പറയുന്ന അതേ നിലപാടുകാർ നിർജീവ വസ്തുക്കളെ ആരാധ്യരാ ക്കുക എന്തൊരു മൗഢ്യ മാണിത്. എങ്ങനെയാണ് ഇത്തരമൊരു ദൈവ വൽക്കരണം?
അവർ നേരെ ആകില്ലെന്ന് ചുരുക്കം അതുകൊണ്ട് അവരെ അവഗണിക്കാനും അവരുടെ ഗുണത്തിനു പ്രാർത്ഥിക്കുവാനും അല്ലാഹു നമ്മോട് പറയുന്നു.നേർവഴിക്ക് വരുന്നില്ലെങ്കിൽ അതിന്റെ ദൂഷ്യഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും എന്ന് ലോകരക്ഷിതാവ് അവസാനത്തിൽ ബോധ്യം നൽകുന്നു.
Arshida. M &Labeeba yasmin
Darul anwar wafiyya college

1 Comments
Maa sha allaaaaah🥰
ReplyDelete