സൂറത്തുൽ ജിന്ന് :യാഥാർഥ്യങ്ങളുടെ വിളംബരം
28 ആയത്തുകൾ അടങ്ങിയ പരിശുദ്ധ ഖുർആനിലെ 72 ആം അദ്ധ്യായമായ സൂറത്തുൽ ജിന്നിലൂടെ നിരവധി കാര്യങ്ങളെ അള്ളാഹു അടിമയെ ബോധ്യപ്പെടുത്തുന്നു. നബി (സ്വ )ഉക്കാള സന്ദർശനം കഴിഞ്ഞ് പ്രഭാതനമസ്കാര സമയത്താണ് ഈ അദ്ധ്യായം അവതരിച്ചതെന്നും അതല്ല നബി (സ്വ ) യുടെ തായിഫ് സന്ദർശന വേളയിലാണ് എന്നും പറയപ്പെടുന്നു.
സൂറത്തിലെ പ്രാരംഭ ആയതുകളിൽ ജിന്നുകൾ നബി തങ്ങളുടെ പാരായണം ശ്രവിച്ചപ്പോൾ ഉണ്ടായ മാറ്റങ്ങളെയും സ്വാധീനങ്ങളെയും കുറിച്ച് പരാമർശിക്കുന്നു.ഇതിലൂടെ നമുക്ക് ജിന്നുകളിലുള്ള വിശ്വാസത്തെയും യാഥാർഥ്യത്തെയും ഉൾക്കൊള്ളാൻ സാധിക്കുകയും അതിന്റെ മൗലികതയെ അംഗീകരിക്കാൻ കഴിയുകയും ചെയ്യുന്നു.
അതുപോലെ,മക്കയിലെ മുശ്രികീങ്ങളുടെ മാർഗം പിൻപറ്റിയാൽ ഉണ്ടാകുന്ന അനന്തര ഫലത്തെ കുറിച്ചും അതിനാലുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും അള്ളാഹു വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. അവിശ്വാസികളുടെ നിരന്തരമായ എതിർപ്പ് മൂലം നബി( സ്വ ) അനുഭവിച്ച നിസഹായവസ്ഥയിൽ തങ്ങളെ അതിജയിക്കാനും പരാജയപ്പെടുത്താനും അവിശ്വാസികൾ തുനിഞ്ഞ അവസരത്തിൽ വരാൻ പോകുന്ന ശിക്ഷകളെ സംബന്ധിച്ച് അള്ളാഹു അവർക്ക് താക്കീത് നൽകുന്നു.
എല്ലാ രഹസ്യങ്ങളെ സംബന്ധിച്ചും അവൻ അറിയുന്നു എന്ന് അള്ളാഹു അവരോട് പ്രഖ്യാപിക്കുന്നു.
അധ്യായത്തിന്റെ പേര് പോലെ തന്നെ ജിന്നുകളെ സംബന്ധിച്ച് ഇതിലുടനീളം പറയുന്നതായി കാണാം.മാലാഖമാരെ പോലെ തന്നെ ജിന്നുകളും നഗ്നനേത്രങ്ങൾക്ക് അദൃശ്യമാണ്. മനുഷ്യർ ഭൂമിയിൽ നിന്നും ജിന്നുകൾ പുകയില്ലാത്ത അഗ്നിയിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ പറയുന്നു.
ജിന്നുകളിൽ തന്നെ വിശ്വാസികളും അവിശ്വാസികളും ദുഷ്ടരും നല്ലവരും ഉണ്ട്.പിശാച് ഒരു അടിമയുടെ മേൽ സൽകർമ്മങ്ങളെ തൊട്ട് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ ജിന്നുകൾക്കും സാധിക്കുമെന്നും മനുഷ്യ സമൂഹം ഒരുപാട് വിഭാഗങ്ങളായി വിഭജിച്ചത് പോലെ തന്നെ ജിന്നുകൾക്കിടയിലും ഈ വിഭജനം ഉണ്ട് എന്നും വ്യക്തമാകുന്നു. ചെയ്ത പ്രവർത്തങ്ങൾക്കുള്ള പ്രതിഫലം(സവാബ്)ജിന്നുകൾക്കും ബാധകമാണ്.
الله أعلم
MAJIDA.T
&AMEENA JASMIN.T
UMMUL QURA ISLAMIC&AND ARTS COLLEGE FOR GIRLS(WAFIYYA)KOCHIN

2 Comments
Good
ReplyDeleteMasha allah... ചുരുങ്ങിയ വരികൾക്കിടയിൽ വലിയ കാര്യങ്ങളെ വിളിച്ചോദിയ ഈ അർട്ടിക്കിൾ ന്റെ writers നെ അഭിനന്ദിക്കുന്നു.... അള്ളാഹു നല്ല ഒരു നിലയിൽ ഇരുവരെയും എത്തിക്കട്ടെ... 🤲🤲
ReplyDelete