സൂറത്തു തഹ്രീം: അള്ളാഹു അനുവദിച്ചതിനെ വർജിക്കാമോ?
നീയെന്തിനാണ് നിന്റെ ഭാര്യമാരുടെ പ്രീതി തേടികൊണ്ട് അല്ലാഹു അനുവദിച്ചു തന്നതിന് നിഷിദ്ധമാക്കുന്നത് എന്ന നബിയോടുള്ള ചോദ്യത്തോടെയാണ് 66-ആം അധ്യായമായ സൂറത്തു ത്തഹ്‌രീം അവതരിക്കപ്പെട്ടത്. അത്തഹ്‌രീം അഥവാ നിഷിദ്ധമാക്കൽ എന്ന ഈ അദ്ധ്യായം അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള പലായനത്തിനുശേഷം അവതരിക്കപ്പെട്ട 28 അദ്ധ്യായങ്ങളിൽപെട്ട ഒരു അദ്ധ്യായമാണ്. 12 സൂക്തങ്ങൾ ആണ് ഈ അധ്യായത്തിനുള്ളത്.
പ്രവാചക പത്നിമാർ ഉന്നതമായ ധാർമിക മാനദണ്ഡങ്ങൾ പുലർത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീസഹജമായ ചില ദൗർബല്യങ്ങൾ അവർക്കുമുണ്ടായിരുന്നു. നബി (സ്വ)ക്ക് മറ്റു പത്നിമാരോടുള്ളതിനേക്കാൾ സ്നേഹം തങ്ങളോട് ആയിരിക്കണം എന്ന് അവരിൽ ചിലർ ആഗ്രഹിച്ചിരുന്നു.
يا ايّها النبي لم تحرّم ما احلّ الله لك تبتغي مرضات أزواجك والله غفور الرّحيم
ഒരിക്കൽ നബി (സ്വ) സൈനബ് ബിൻത് ജഹ്ഷ്ന്റെ വീട്ടിൽ വെച്ച് അൽപം തേൻ കഴിച്ചു. ഈ വിവരം ആയിഷ ബീവിയും ഹാഫ്‌സാ ബീവിയും അറിഞ്ഞു. അവർക്കത് ഇഷ്ടപ്പെട്ടിരുന്നില്ല മാത്രമല്ല അവരൊരു തീരുമാനമെടുത്തു . നബി (സ്വ) തങ്ങളുടെ അടുത്തേക്ക് വന്നാൽ താങ്കൾ മഹാഫിർ പശചവച്ചുവല്ലേ താങ്കളുടെ വായ വാസനിക്കുന്നു എന്ന് അദ്ദേഹത്തോട് പറയണം എന്നായിരുന്നു തീരുമാനം. താൻ അല്പം കഴിച്ചതേയുള്ളുവെന്ന് നബി (സ്വ) അവരോട് വ്യക്തമാക്കുകയും ഇനിമേൽ താൻ കഴിക്കില്ലെന്ന് ശപഥo ചെയ്യുകയും ചെയ്തു. അല്ലാഹു അനുവദനീയമാക്കിയ തേൻ ഭാര്യമാരുടെ താൽപര്യം മാനിച്ച് വർജിക്കാൻ തീരുമാനിച്ചത് ഉചിതമായില്ലെന്നാണ് അല്ലാഹു ഈ സൂക്തത്തിലൂടെ നബിയെ ഉണർത്തുന്നത്.
നിങ്ങൾ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ ( അങ്ങനെ ചെയ്യുക ) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ ( തിന്മയിലേക്ക് ) ചാഞ്ഞു പോയിരിക്കുന്നു ഇനിനിങ്ങളിരുവരും അദ്ദേഹത്തിനെതിരിൽ ( റസൂലിനെതിരിൽ ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു ആകുന്നു അദ്ദേഹത്തിന്റെ യജമാനൻ. സത്യവിശ്വാസികളും അതിനുപുറമേ മലക്കുകളും അദ്ദേഹത്തിന്റെ സഹായികളായിരിക്കുന്നതാണ്. ഈ സൂക്തം പ്രവാചകപത്നിമാരായ ആയിഷ ബീവിയെയും ഹഫ്സ ബീവിയെയും കുറിച്ചാണ് പരാമർശിക്കുന്നത്. ഏതു ചെറിയ കാര്യത്തിലും നബിയുടെ കൽപ്പനകൾ പൂർണമായി അനുസരിക്കേണ്ട വരാണ് അവിടുത്തെ പത്നിമാർ. ആ കാര്യത്തിലുള്ള ചെറിയ വീഴ്ച പോലും അല്ലാഹു ഗൗരവപൂർവം വീക്ഷിക്കുന്നു.
സത്യനിഷേധികളോടും കപട വിശ്വാസികളോടും ( നബിയേ ) നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. കാരണം അവരുടെ സങ്കേതം നരകമാകുന്നു. അവരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന സമയത്ത് അവരോട് പറയപ്പെടും : സത്യനിഷേധികളെ നിങ്ങൾ ഇന്ന് ഒഴിവുകഴിവ് പറയേണ്ട നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന് മാത്രമാണ് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്.
സത്യനിഷേധികൾക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയേയും ലൂത്തിന്റെ ഭാര്യയേയും അല്ലാഹു എടുത്തു കാണിക്കുന്നു. അവർ രണ്ടുപേരും അല്ലാഹുവിന്റെ ദാസൻമാരിൽ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും അവർ വഞ്ചിച്ചു കളഞ്ഞു. അതുകൊണ്ട് അള്ളാഹു അവർക്ക് ശിക്ഷയിൽനിന്ന് യാതൊന്നും ഒഴിവാക്കി കൊടുത്തില്ല.
സത്യവിശ്വാസികൾക്ക് ഉപമയായി അല്ലാഹു എടുത്തു കാണിക്കുന്നത് തന്റെ ഗുഹ്യസ്ഥാനം കാത്ത് സൂക്ഷിച്ച ഇമ്രാൻന്റെ മകൾ മറിയമിനെയും മൂസാ നബിയുടെ പ്രതിയോഗിയും നിഷ്ഠൂരനായ സ്വേച്ഛാധിപതിയായിരുന്ന ഫിർഔനിന്റെ ഭാര്യയേയുമാണ്.(വ്യാഖ്യാന ഗ്രന്ഥങ്ങളിൽ അവരുടെ പേര് ആസിയ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ) അവർ അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു : എന്റെ രക്ഷിതാവേ നിന്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഒരു ഭവനം ഉണ്ടാക്കി തരികയും ഫിർഔനിൽനിന്നും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ രക്ഷിക്കുകയും ചെയ്യേണമേ......
അല്ലാഹു നിഷിദ്ധമാക്കിയതിനെ വർജ്ജിക്കുന്നവൻ വിജയിച്ചു......
اللهم اجعلنا من الفائزين
Shahana sharin
MIM Wafiyya college

1 Comments
ما شاء الله💚🥰
ReplyDelete