സൂറത്തുൽ ഇൻസാൻ :കാലത്തിനപ്പുറം കാത്തിരിക്കുന്നത്
ഭൂമി മുഴുവൻ തന്റെ അധികാരത്തിലാണെന്ന മിഥ്യാബോധവുമായി ജീവിക്കുന്ന മനുഷ്യനെ തന്റെ നിസ്സാരത ഓർമ്മപ്പെടുത്തലും , അല്ലാഹുവിനെ ആരാധിച്ചും സ്തുതിച്ചും ജീവിക്കുന്ന അടിമയെ വരവേൽക്കാരനൊരുങ്ങി നിൽക്കുന്ന സ്വർഗീയ
സുഖങ്ങങ്ങളെ അറിയിച്ചു കൊണ്ടുള്ള ഒരു സന്തോഷവാർത്ത കൂടിയാണ് "അൽ -ഇൻസാൻ " അഥവാ 'മനുഷ്യൻ ' എന്നർഥമുള്ള ഖുർആനിലെ 76-ആം അദ്ധ്യായം.ഏകദേശം എ.ഡി( 613-618) കാലഘട്ടത്തിൽ മക്കയിലാണ് ഈ അദ്ധ്യായം അവതരിച്ചത്. "അൽ -ദഹ്ർ "(കാലഘട്ടം ) എന്നൊരു അപരനാമം കൂടെ ഈ സൂറത്തിനുണ്ട്. ഈ രണ്ടു നാമങ്ങളും ഇതിലെ പ്രഥമ സൂക്തത്തിൽ നിന്നും എടുത്തതാണ്.
هل أتی علی الإنسان حین من الدّهر لم یکن شیٸاً مذکوراً
മനുഷ്യൻ ഒന്നുമില്ലാതിരുന്ന കാലഘട്ടവും അവൻ ഒരു റൂഹ് മാത്രമായ് ലൗഹുൽ മഹ്ഫൂളിൽ അലഞ്ഞ കാലവും താണ്ടി നിസ്സാരമായ ഒരു രേതസ് കണത്തിലൂടെ മാതാവിന്റെ ഉദരത്തിൽ നിന്ന് പ്രയാണം ആരംഭിച്ചതാണ്. നാലാം മാസത്തിൽ റൂഹൂതി, അങ്ങനെ പതിയെ രക്തവും മജ്ജയും മാംസംവും ചേർന്നു ഒരു മനുഷ്യ സന്തതിയായ് റബ്ബിനെ ഓർക്കാനും ആരാധിക്കാനും അവന്റെ പരീക്ഷണങ്ങളിലെല്ലാം പതറാതെ നന്ദിയുള്ള അടിമയാകാനും വേണ്ടിയാണ് ഭൂമിയിൽ ജന്മം കൊണ്ടത്. ഇതിനെല്ലാമായി മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് 'വിവേകബുദ്ധിയാണ് '.
ഇങ്ങനെ സത്യവും അസത്യവും തിരിച്ചറിയാൻ കഴിഞ്ഞിട്ടും സത്യനിഷേധത്തിന്റെ വഴി തിരഞ്ഞെടുത്തവരെ കാത്തിരിക്കുന്നത് കത്തിയാളുന്ന നരകമാണ്. അവിശ്വാസിക്കുള്ള താക്കീതിനോടൊപ്പം വിശ്വാസിക്ക് പ്രതേകമായി ഒരുക്കിവെച്ച സ്വർഗീയ പാനിയം. 'കർപൂര'മായിരിക്കും (کافوراً)അതിലെ ചേരുവ എന്ന് തഫ്സീറുകളിൽ വന്നിട്ടുണ്ട്.
ഈ അദ്ധ്യായത്തിലെ 7, 8, 9 സൂക്തങ്ങൾ ഇറങ്ങാനുണ്ടായ സാഹചര്യം ആദ്യം വ്യക്തമാക്കാം. ഒരിക്കൽ ഹസൻ (റ )ഹുസൈൻ (റ ) എന്നിവർക്ക് രോഗം ബാധിച്ചു. നബി (സ്വ ) യും സ്വഹാബാക്കളും അവരെ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അതോടൊപ്പം രോഗശമനത്തിനായി 3 നോമ്പ് നേർച്ച ചെയ്യാനും നിർദേശിച്ചു. അങ്ങനെ അസുഖം മാറി അവർ നോമ്പനുഷ്ഠിക്കാൻ ആരംഭിച്ചു.
ദാരിദ്ര്യം മുഖ്യാഥിധി ആയിരുന്ന ആ വീട്ടിൽ ഭക്ഷണമായി ഒന്നുമില്ലായിരുന്നു. അലി (റ ) മൂന്ന് സ്വാഹ് യവം വായ്പ വാങ്ങി. ആദ്യ ദിനം നോമ്പ് തുറക്കാനിരുന്നപ്പോൾ ഭക്ഷണം തേടി ഒരു അഗതി എത്തി, അവരത് അയാൾക്ക് നൽകി വെള്ളം കൊണ്ട് നോമ്പ് തുറന്നു. രണ്ടാം ദിനവും ആഹാരം തേടി ഒരു അനാഥനെത്തി, ഉള്ളത് അവന് നൽകി അവർ വെള്ളം കൊണ്ട് നോമ്പ് തുറന്നു. മൂന്നാം ദിവസം ആഹാരമന്വേഷച്ചെത്തിയത്
ഒരു ബന്ധിയാണ്, അന്നും മറ്റൊന്നും ചിന്തിക്കാതെ അവർ ഭക്ഷണം ആഗതന് നൽകി. വെള്ളം മാത്രം കുടിച്ചു കൊണ്ട് ദിവസങ്ങൾ തള്ളി നീക്കിയ അവർ നന്നേ ക്ഷീണിതരായിരുന്നു. തളർന്നു കിടക്കുന്ന തന്റെ മകളെ കണ്ട് നെഞ്ച് നീറി നിൽക്കുന്ന നബി (സ്വ )ക്ക് ജിബ്രീൽ (അ ) സന്തോഷം വാർത്ത അറിയിക്കാനെത്തുന്നു.
ശേഷം വരുന്ന ആയത്തുകളിൽ സ്വർഗത്തിൽ അവർക്കായി തയ്യാറാക്കിയ അനുഗ്രഹങ്ങളാണ് പരാമർശിക്കുന്നത്. ആരും ഭയക്കുന്ന അന്ധ്യ നാളിന്റെ ഭീകരതയിൽ നിന്നും അവരെ അള്ളാഹു മോചിപ്പിക്കുകയും അവരുടെ ക്ഷമക്ക് പാരിതോഷികമായി പട്ടുടയാടകൾ നൽകപ്പെടുകയും ചെയ്യും. ശക്തമായ വെയിലോ തണുപ്പോ ഇല്ലാതെ, കയ്യെത്തും ദൂരത്ത് നിന്നും പഴങ്ങൾ പറിക്കാവുന്ന വിധത്തിൽ അവർക്ക് സൗകര്യങ്ങൾ ഒരിക്കിയിരിക്കും." زنجبیل"(സൻജബീൽ) "سلسبیل"(സൽസബീൽ ) എന്ന പ്രതേക ഉറവ ജലവും അവർക്കുണ്ടാകും.
മനുഷ്യ ജീവിതത്തിലെ ഏതൊരു ഘട്ടവും അള്ളാഹു നേരത്തെ നിശ്ചയിച്ചതാണ്. അതിനാൽ അവന്റെ പരീക്ഷണങ്ങളിൽ ക്ഷമ കൈകൊണ്ടും പ്രഭാതം മുതൽ പ്രദോഷം വരെ റബ്ബിനെ സ്തുതിച്ചും ജീവിക്കേണ്ടവരാണ് നാം. എന്നാൽ പരീക്ഷണങ്ങളിൽ തളരുന്നവരും അല്ലാഹുവിനെ തള്ളിപ്പറയുന്നവരും ഇഹലോകത്തെ മാത്രം സ്നേഹിക്കുന്നവരും ഖിയാമത് നാളിനെ മറക്കുന്നവരുമാണ് എന്ന് ഖുർആൻ നമ്മെ ഓർമിപ്പിക്കുന്നു.
یدخل من یشاء فی رحمته والظالمین أعدّ لهم عذاباً ألیماً
അള്ളാഹുവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചു അവന്റെ പ്രീതി കൈപറ്റി അവൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ് സ്വർഗം, അക്രമികളെ കാത്തിരിക്കുന്നത് നരകവുമാണെന്ന ഒരു ഉൽബോധന ചിന്തയോടെയാണ് ഈ അദ്ധ്യായം അവസാനിക്കുന്നു.
അള്ളാഹു നമ്മെ സ്വർഗാവകാശികളിൽ ഉൾ പ്പെടുത്തുമാറാകട്ടെ -ആമീൻ.
Fahmin
Khidmath Women's College

4 Comments
آمين
ReplyDeleteMaa Shaa Allah 🍂
👍
ReplyDeleteMa sha allah
ReplyDeleteMa sha allah♥️
ReplyDelete