ഇനി വസന്തം പൂക്കും നാളുകൾ!!
സൃഷ്ടിയെ സംബന്ധിച്ച് സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും ഏകാഗ്രമായി ആരാധനാകർമ്മങ്ങളിൽ മുഴുകാനും ഏറ്റവും ഉചിതമായ അവസരമാണ് പുണ്യമാക്കപ്പെട്ട റമദാനിന്റെ ദിനരാത്രങ്ങൾ.പലപ്പോഴും വയറിനു താങ്ങാവുന്നതിലുമപ്പുറം ഭക്ഷിച്ച് ഉറക്കം, ക്ഷീണം എന്നീ ഇളവുകൾ പറഞ്ഞ് ആരാധനാ കർമ്മങ്ങളിൽ വിമുഖത കാണിക്കുന്നവരാണ് നാമോരോരുത്തരും. ഒരുകണക്കിന് ഭക്ഷണം സുഖം നൽകുന്ന ഒന്നാണ്. അത്തരത്തിൽ ഹലാലായ, എന്നാൽ നോമ്പ് അനുഷ്ഠിച്ചവന് നിഷിദ്ധമായതും കഫ്ഫാറത്ത് അഥവാ പ്രായശ്ചിതം നിർബന്ധവുമായ ഇണ ചേരൽ പോലോത്തത് നിയന്ത്രണ വിധേയമാക്കി ,നിഷ്കളങ്ക മനസ്സോടെ ഇലാഹീ ചിന്തകളിലായി കഴിഞ്ഞു കൂടാൻ നോമ്പ് കാലത്തേക്കാൾ ഉചിതമായ മറ്റേതു സമയമുണ്ട്?
ജനങ്ങൾക്ക് മുമ്പാകെ ഇബാദത്ത് ചെയ്യാൻ ആവേശം ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ആരുടെയും സാന്നിധ്യം ഇല്ലാത്ത സമയത്ത് തന്റെ എല്ലാവിധ സുഖങ്ങളെയും വെടിഞ്ഞ് രക്ഷിതാവിനെ വിളിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി.അത്താഴം മുതൽ നോമ്പ്തുറ വരെ അവൻ നാഥന്റെ കല്പനയിലും പ്രീതിയിലുമായി കഴിഞ്ഞ് കൂടുന്നു.ഉറങ്ങിയാൽ പോലും പ്രതിഫലം കരസ്ഥമാക്കാൻ സാധിക്കുന്ന നാളുകൾ..!!
പഠനം നിർത്തി വെക്കാനുള്ള കാലമാണ് നോമ്പ് കാലം എന്ന് തെറ്റായി ധരിച്ചു വെച്ചിരിക്കുന്ന ഒട്ടേറെ പഠിതാക്കളുണ്ട് നമുക്ക് ചുറ്റും. ഒരർത്ഥത്തിൽ മതം പഠിക്കുന്നവർ ലീവിന് നാട്ടിൽ വരുന്ന സമയമാണിത്.പക്ഷെ എല്ലാ അർത്ഥത്തിലും നല്ലൊരന്തരീക്ഷം നൽകുന്ന ഈ കാലത്ത് ഒരു വിഷയത്തെ ആഴത്തിൽ പഠിച്ചു സമൂഹത്തിന് കൂടി പകർന്ന് നൽകിയാൽ വലിയൊരു നേട്ടം തന്നെ വിരചിതമാകും.കൂട്ടായി നിസ്ക്കരിച്ചും ഒറ്റക്കിരുന്ന് നാഥനിലേക്കുള്ള അകലം കുറച്ചും പഠനങ്ങളും മറ്റു ചിന്തോദ്ദീപകമായ വിശകലനങ്ങളും നടത്തിയും തന്റെ ശരീരേച്ഛകളോട് വിട പറഞ്ഞു ആത്മാവിന് അന്നം നൽകുന്ന നാളുകളാവട്ടെ ഇനി വരുന്ന ദിനരാത്രങ്ങൾ..... ഈ റമദാൻ ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയുന്നതാക്കണേ നാഥാ.... ആമീൻ
Shakira
Algaith islamic and arts college valanchery

1 Comments
👍🏻
ReplyDelete